വെറ്റിലയില്‍ ചുണ്ണാമ്പു തേയ്ക്കുമ്പോലെ ആന്‍ഡ്രോയിഡ് ഫോണിന്റെ ഡിസ്പ്ലയില്‍ തോണ്ടി സ്വയം വീഡിയോകോള്‍ ചെയ്ത് വിദേശത്തുള്ള മക്കളോടും കൊച്ചുമക്കളോടും സംസാരിച്ചും സന്തോഷം പങ്കിട്ടും ഓരോ വയോധികരായ അമ്മമാരും, അപ്പൂപ്പന്മാരുമൊക്കെ കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് ഡിജിറ്റല്‍ ലോകത്തിലേക്ക് നടന്നു കയറുന്ന കഴ്ചകളാല് പുല്ലമ്പാറയും ഡിജിറ്റല്‍ ലോകത്ത് വിസ്മയങ്ങള്‍ തീര്‍ക്കുകയാണ്. ഒരു ഗ്രാമത്തിലെ മുഴുവന്‍ ആളുകളും മൊബൈല്‍ ഫോണ്‍ സാക്ഷരത കൈവരിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ ഗ്രാമപഞ്ചയത്താവനൊരുങ്ങുകയാണ് വെഞ്ഞാറമൂട് പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്. ഇതിന്റെ മൂന്നാംഘട്ട പരിശീലനമാണ് ഇപ്പോള്‍ നടക്കുന്നത്. പഞ്ചായത്തിലെ 14 വയസ്സിന് മുകളിലുള്ള എല്ലാവരേയും സ്മാര്‍ട്ട് ഫോൺ ഉപയോഗിക്കാൻ പഠിപ്പിക്കുകയാണ് ഈ നാട്. വന്ദ്യവയോധികര്‍ വരെ വിദേശങ്ങളിൽ ഉള്ള മക്കള്‍ക്ക് സ്വയം വീഡിയോകോള്‍ ചെയ്തും സെല്‍ഫിയെടുത്തും പറഞ്ഞറിയിക്കാനാവാത്ത ആവശത്തോടെ ഡിജിറ്റല്‍ സാക്ഷരതയിലേക്ക് അഭിമാനത്തോടെ ചുവടുവച്ചിരിക്കുന്നു. 15 വാര്‍ഡുകളുള്ള പുല്ലമ്പാറയിലെ 7 വാര്‍ഡുകളില്‍ പരിശീലനം പുരോഗമിക്കുകയാണ്. മറ്റ് വാര്‍ഡുകളില്‍കൂടി പരിശീലനം പൂര്‍ത്തിയാകുന്നതോടെ പുല്ലമ്പാറ കേരളത്തിലെ ആദ്യ ഡിജിറ്റല്‍ ഗ്രാമമായി മാറും. വാർത്ത: സലിമോന്‍
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....