News Beyond Headlines

09 Saturday
May

‘ തിരപോലൊരാള്‍ ‘ സഖാവ് ഇ.കെ ഇമ്പിച്ചിബാവയുടെ ജീവിതത്തെ ആസ്പദമാക്കി ഡോക്യുമെന്ററി

സഖാവ് ഇ.കെ ഇമ്പിച്ചിബാവയുടെ ജീവിതത്തെ ആസ്പദമാക്കി CPI(M) പൊന്നാനി ഏരിയാ കമ്മിറ്റി പുറത്തിറക്കിയ ' തിരപോലൊരാള്‍ ' എന്ന പേരിലുള്ള ഡോക്യുമെന്ററി ബഹു. സ്പീക്കർ ശ്രീ . എം. ബി രാജേഷ് സിനിമാ സംവിധായകന്‍ സലാം ബാപ്പുവിന് നല്‍കി പ്രകാശനം ചെയ്തു . 'ഒരു സാധാരണക്കാരന് എങ്ങനെ ഒരു ഭരണാധികാരിയാകാന്‍ കഴിയുമെന്നും ഒരു ഭരണാധികാരിക്ക് എങ്ങനെ ഒരു സാധാരണക്കാരനാകാന്‍ കഴിയുമെന്നും ' ജീവിതം കൊണ്ട് തെളിയിച്ചു കാണിച്ച ജനകീയനായ നേതാവ് കൂടിയാണ് സഖാവ് ഇ.കെ. ഇമ്പിച്ചിബാവ . അത് കൊണ്ടു കൂടിയാണ് സഖാവിനെ ' പാവങ്ങളുടെ സുല്‍ത്താന്‍ ' എന്ന് പ്രായഭേദമന്യേ എല്ലാവരും സ്‌നേഹത്തോടെ വിളിച്ചിരുന്നത് .വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന ഭാരവാഹിയായി പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ ദേശീയ സ്വാതന്ത്യ സമരത്തിലും വളരെ സജീവമായിരുന്നു ഇമ്പിച്ചിബാവ .മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് , സ : കൃഷ്ണപിള്ള ,സ : എ.കെ.ജി , സ : ഇ.എം.എസ് എന്നിവരുമായുള്ള ആഴത്തിലുള്ള അടുപ്പം സഖാവിലെ പോരാളിയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്കു വഹിച്ചു . അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗം , രാജ്യസഭാ എം.പി ,ലോക്സഭാ എം.പി , എം.എല്‍.എ , ഗതാഗത മന്ത്രി , CPI(M) സ്ഥാപക നേതാക്കളില്‍ ഒരാള്‍ , CPI(M) പാലക്കാട് - മലപ്പുറം ജില്ലാ സെക്രട്ടറി , CPI(M) സംസ്ഥാന കമ്മിറ്റി അംഗം , സിഐടിയു സംസ്ഥാന ഭാരവാഹി എന്നീ നിലകളിലെല്ലാം തന്റെ അവസാനശ്വാസം നിലക്കും വരെ കര്‍മനിരതനായി സഖാവ് പ്രവര്‍ത്തിച്ചു . നിയമത്തിന്റെ നൂലമാലകളില്‍പ്പെട്ട് പൊതുജനങ്ങള്‍ കഷ്ടപ്പെടരുതെന്ന വാശി ജീവിതാവസാനം വരെ സഖാവിനുണ്ടായിരുന്നു . ഏത് പ്രതിസന്ധികളേയും തരണം ചെയ്ത് ജനപക്ഷ വികസനം നടപ്പിലാക്കാനും ജനവിരുദ്ധ നയങ്ങള്‍ തിരുത്തിക്കാനും സഖാവിനുണ്ടായിരുന്ന കാര്യക്ഷമതയും പ്രായോഗികതയും വേറിട്ടതായിരുന്നു .ഒരായുസ്സ് മുഴുവന്‍ നാടിനും ജനങ്ങള്‍ക്കും ജനപക്ഷ നിലപാടുകള്‍ക്കുമായി മാറ്റിവെച്ച പ്രിയ സഖാവിന്റെ കര്‍മപഥങ്ങള്‍ രേഖപ്പെടുത്തിയതാണ്‌ ഈ ഡോക്യുമെന്ററി. ഡോക്യുമെന്ററിയുടെ രചന നിര്‍വഹിച്ചത് CPI(M) പൊന്നാനി ഏരിയാ സെക്രട്ടറി സ : പി.കെ. ഖലീമുദ്ദീന്‍ സംവിധാനം നിര്‍വഹിച്ച മുന്‍ SFI നേതാവും മാധ്യമ പ്രവര്‍ത്തകനുമായ പി.കെ ശ്യാം കൃഷ്ണന്‍. സംഗീതം ബിജിബാല്‍,ഗാനരചന കവി റഫീഖ് അഹമ്മദ് എന്നിവരാണ് .

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....