രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമെന്ന് നിതി ആയോഗിന്റെ റിപ്പോര്‍ട്ട്. നിതി ആയോഗ് പുറത്തിറക്കിയ ആദ്യത്തെ ദാരിദ്ര്യ സൂചികയില്‍ (എംപിഐ) ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ് എന്നിവയാണ് ദാരിദ്ര്യം കൂടുതലുള്ള സംസ്ഥാനങ്ങള്‍. കണക്കുകള്‍ പ്രകാരം ബിഹാറിലെ ജനസംഖ്യയുടെ 51.91 ശതമാനവും ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. ജാര്‍ഖണ്ഡില്‍ ഇത് 42.16 ശതമാനവും ഉത്തര്‍ പ്രദേശില്‍ 37.79 ശതമാനവുമാണ്. പട്ടികയില്‍ നാലാം സ്ഥാനത്തുള്ള മധ്യപ്രദേശില്‍ 36.65 ശതമാനം പേരാണ് ദരിദ്രരായിട്ടുള്ളത്. അഞ്ചാം സ്ഥാനത്തുള്ള മേഘാലയയിലാകട്ടെ 32.67 ശതമാനം ആളുകളും. പട്ടികയില്‍ ഏറ്റവും പിന്നിലുള്ള കേരളത്തില്‍ ആകെ ജനസംഖ്യയുടെ 0.71 ശതമാനം ആളുകള്‍ മാത്രമാണ് ദരിദ്രര്‍. തൊട്ടുമുന്നിലുള്ള സംസ്ഥാനങ്ങളുടെ കണക്ക് ഇങ്ങനെയാണ്: ഗോവ- 3.76%, സിക്കിം- 3.82%, തമിഴ്‌നാട്- 4.89%, പഞ്ചാബ്- 5.59%. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി (27.36%), ജമ്മു കശ്മീര്‍, ലഡാക്ക് (12.58%), ദാമന്‍ ആന്‍ഡ് ദിയു (6.82%), ചണ്ഡിഗഡ് (5.97%) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ദാരിദ്ര്യം രേഖപ്പെടുത്തുന്നത്. ദാരിദ്ര്യ സൂചികയില്‍ പിന്നിലുള്ളവരാകട്ടെ പുതുച്ചേരി (1.72%), ലക്ഷദ്വീപ് (1.82%), ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍ (4.30%), ഡല്‍ഹി (4.79%) എന്നിവയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....