News Beyond Headlines

27 Monday
April

65 കിലോ കഞ്ചാവുമായി രണ്ട് ആന്ധ്ര സ്വദേശികള്‍ പിടിയില്‍

കോട്ടവാസലില്‍ 65 കിലോ കഞ്ചാവുമായി ആന്ധ്ര സ്വദേശികളായ രണ്ടുപേരെ പോലീസ് പിടികൂടി. ആന്ധ്ര രങ്കറെഡ്ഡിപുരം സ്വദേശികളായ കൊളസാനി ഹരിബാബു(40), ചെമ്പട്ടി ബ്രഹ്‌മയ്യ(35) എന്നിവരാണ് തെന്മല പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ കോട്ടവാസല്‍ വനം വകുപ്പ് ചെക്ക്പോസ്റ്റിനു മുന്നില്‍ പോലീസ് പരിശോധനയ്ക്കിടെയാണ് ആന്ധ്ര സ്വദേശികള്‍ സഞ്ചരിച്ച കാര്‍ എത്തിയത്. കാറിന്റെ ഡോറുകളുടെ വശങ്ങളില്‍ സ്‌ക്രൂ പിടിപ്പിക്കാത്തത് പരിശോധനയ്ക്കിടെ സംശയമുണ്ടാക്കി. കൂടുതല്‍ പരിശോധിച്ചപ്പോള്‍ കാറിന്റെ പിന്‍ഭാഗത്തുനിന്ന് പ്ളാസ്റ്റിക് കവറില്‍ സൂക്ഷിച്ചനിലയില്‍ സ്‌ക്രൂ ഡ്രൈവറും ഡോറില്‍നിന്ന് അഴിച്ചെടുത്ത സ്‌ക്രൂവും കിട്ടി. ഇതോടെ സംശയം വര്‍ധിച്ചു. പോലീസിന്റെ ചോദ്യങ്ങള്‍ക്ക് കാര്‍ യാത്രികര്‍ക്ക് കൃത്യമായ മറുപടിയുമില്ലായിരുന്നു. തുടര്‍ന്ന് ഡോര്‍ അഴിച്ചു പരിശോധിക്കുകയായിരുന്നു. ഡോറിന്റെ വശങ്ങളില്‍ കവറില്‍ പൊതിഞ്ഞനിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പിന്‍ഭാഗത്ത് സ്റ്റെപ്പിനി ടയറിനിടയിലും ഡിക്കിയിലും ഉള്‍പ്പെടെ മുപ്പതു പൊതികളാണ് ആകെയുണ്ടായിരുന്നത്. ഒരു പൊതിക്ക് രണ്ടേകാല്‍ കിലോയോളം തൂക്കമുണ്ട്. ഇവരെ കൂടുതല്‍ ചോദ്യംചെയ്തുവരികയാണ്. തെലങ്കാന രജിസ്‌ട്രേഷനുള്ള നമ്പരാണ് വാഹനത്തില്‍ പതിപ്പിച്ചിരുന്നതെങ്കിലും വ്യാജമാണെന്നു സൂചനയുണ്ട്. പിടിയിലായ ഒരാളുടെ കൈവെള്ളയില്‍ എഴുതിയിരുന്ന വാഹന നമ്പറും സംശയത്തിനിടയാക്കുന്നു. ഇത് കഞ്ചാവ് കൈമാറാനുള്ളവരുടെ വാഹനനമ്പരാണെന്ന് പോലീസ് സംശയിക്കുന്നു. എന്നാല്‍, കൂടുതല്‍ പരിശോധനയ്ക്കും ചോദ്യംചെയ്യലിനും ശേഷമാകും ഇക്കാര്യം ഉറപ്പിക്കുക. കൊട്ടാരക്കര എസ്.പി.യുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടവാസലില്‍ പഴുതടച്ചുള്ള പരിശോധനയാണ് തെന്മല പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയത്. കഞ്ചാവ് കടത്തുന്നവര്‍ മറ്റു റോഡുകളിലൂടെ പുനലൂരില്‍ ഉള്‍പ്പെടെ എത്താനുള്ള സാധ്യത ഒഴിവാക്കി കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കോട്ടവാസലില്‍ പരിശോധന നടത്തുകയായിരുന്നു. കഴുതുരുട്ടി ഭാഗമെത്തിയാല്‍ തോട്ടം റോഡുകളിലൂടെ പുനലൂരിലെത്താന്‍ സാധ്യതയുണ്ടായിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....