News Beyond Headlines

21 Tuesday
April

അവിഹിതബന്ധമാരോപിച്ച് യുവതിയെയും സുഹൃത്തിനെയും തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

മൈസൂരു: അവിഹിതബന്ധമുണ്ടെന്നാരോപിച്ച് യുവതിയെയും ആണ്‍സുഹൃത്തിനെയും ഭര്‍ത്താവും അയാളുടെ സഹോദരനും ചേര്‍ന്ന് പരസ്യമായി വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരു ജില്ലയിലെ നഞ്ചന്‍കോട് താലൂക്കിലെ ഹെമ്മാരഗാല ഗ്രാമത്തിലാണ് സംഭവം. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ 30 വയസ്സുള്ള യുവതി അഞ്ചുവര്‍ഷംമുമ്പ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് സ്വന്തം മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. കുടകിലെ കാപ്പിത്തോട്ടത്തിലാണ് യുവതി ജോലിചെയ്തിരുന്നത്. ഇതിനിടെ ഒപ്പം ജോലിചെയ്തിരുന്ന 24-കാരനുമായി യുവതി അടുപ്പത്തിലായി. വെള്ളിയാഴ്ച യുവാവിനെ യുവതി വീട്ടിലേക്ക് ക്ഷണിച്ചു. വിവരമറിഞ്ഞ് യുവതിയുടെ ഭര്‍ത്താവ് രവിയും അയാളുടെ സഹോദരന്‍ ചന്ദ്രുവും വീട്ടില്‍ അതിക്രമിച്ച് കയറി ഇരുവരെയും പിടിച്ചിറക്കി വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് മണിക്കൂറുകളോളം മര്‍ദിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ഗ്രാമവാസികള്‍ തടിച്ചുകൂടിയെങ്കിലും ഇവരെ രക്ഷപ്പെടുത്താന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ഗ്രാമത്തിലെ മുതിര്‍ന്നവര്‍ ഇടപെട്ടാണ് ഇവരെ വിട്ടയച്ചത്. ഇരുവരെയും കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. യുവാവുമായി അവിഹിതബന്ധമുണ്ടെന്ന ആരോപണം യുവതി നിഷേധിച്ചു. ചായ കുടിക്കാന്‍വേണ്ടിയാണ് യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചതെന്നും യുവതി പറഞ്ഞു. ഒളിവില്‍പ്പോയ ഭര്‍ത്താവിന്റെ സഹോദരനായി തിരച്ചില്‍ പുരോഗമിക്കുന്നുണ്ട്. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയോട് സംസ്ഥാന വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....