ശബരിമല തീര്‍ത്ഥാടനം സംബന്ധിച്ച് കൂടുതല്‍ ഇളവുകള്‍ രണ്ട് ദിവസത്തിനകം ഉണ്ടാകാന്‍ സാധ്യത.നീലിമല വഴിയുള്ള യാത്ര, പമ്പാസ്‌നാനം എന്നിവ അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരുന്നു. ഇളവുകള്‍ അനുവദിക്കുന്നിന് മുന്നോടിയായി റവന്യൂ പൊലീസ് ഉദ്യോഗസ്ഥര്‍ സന്നിധാനത്തും നിലിമലയിലും പരിശോധനകള്‍ നടത്തി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ വന്നതോടെ കഴിഞ്ഞ തീര്‍ത്ഥാടനകാലം മുതല്‍ പരമ്പരാഗത നീലിമല പാത വഴിയുള്ള യാത്ര, സന്നിധാനത്ത് വിരിവെക്കല്‍, നേരിട്ടുള്ള നെയ്യഭിഷേകം, പമ്പാസ്‌നാനം എന്നിവ പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു.,ആചാരങ്ങള്‍ മുടക്കം കൂടാതെ നടത്തണമെന്ന ആശ്യം ഉയര്‍ന്നതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ദിവസം സര്‍ക്കാരിനെ വീണ്ടും സമീപിച്ചത്. നീലിമല പാത തുറക്കുന്നതിന്റെ ഭാഗമായി റവന്യൂപൊലീസ് ഉദ്യോഗസ്ഥര്‍ സംയുക്തപരിശോധന നടത്തി. മരക്കൂട്ടം, ക്യൂ കോംപ്ലക്‌സ് ,ആശുപത്രികള്‍ എന്നിവിടങ്ങളിലെ സൗകര്യങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കി. നീലിമല പാതയുടെ ശുചീകരണം പൂര്‍ത്തി ആയി. ഭസ്മകുളം തീര്‍ത്ഥടകര്‍ക്ക് തുറന്ന് കൊടുക്കും. ജലം മലിനപെടുന്ന പരിശോധിക്കാന്‍ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും.വലിയനടപ്പന്തല്‍ സന്നിധാനത്ത് ദേവസ്വംബോര്‍ഡിന്റെ അധീനതയിലുള്ള മുറികള്‍ എന്നിവിടങ്ങളില്‍ വിരിവക്കാനുള്ള സൗകര്യം ഒരുക്കും. അതേസയം പരമ്പരാഗത പാതകളായ പുല്ലുമേട് പാതയും കരിമല പാതയും തീര്‍ത്ഥാടകര്‍ക്ക് തുറന്ന് കൊടുക്കുന്നത് വൈകും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....