തിരുവല്ലയില്‍ സിപിഐഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപ് കുമാറിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി മന്ത്രി വി ശിവന്‍കുട്ടിയും എഎം ആരിഫ് എംപിയും അടക്കമുള്ള നേതാക്കള്‍. ''നിങ്ങള്‍ എത്ര പേരെ ഇങ്ങനെ ഇല്ലാതാക്കും.. ഒന്നില്‍ നിന്ന് ഒരായിരം പേര്‍ ഉയരുന്ന പ്രസ്ഥാനമാണ്. സഖാവെ ലാല്‍സലാം''- ശിവന്‍കുട്ടി പറഞ്ഞു. ''സിപിഐഎം തിരുവല്ല പെരിങ്ങര ലോക്കല്‍ സെക്രട്ടറി പിബി സന്ദീപ് കുമാറിനെ ആര്‍ എസ് എസ് ക്രിമിനലുകള്‍ കുത്തി കൊന്നു. ആദരാഞ്ജലികള്‍.''- എഎം ആരിഫ്. ''കമ്യൂണിസ്റ്റുകാരെ കൊന്നൊടുക്കി നിങ്ങള്‍ക്കിവിടെ വളരാന്‍ സാധിക്കും എന്നത് ആര്‍.എസ്.എസിന്റെ വ്യാമോഹമാണ്. തിരുവല്ല പെരിങ്ങരയില്‍ CPIM ലോക്കല്‍ സെക്രട്ടറി P B സന്ദീപ് കുമാറിനെ യാതൊരു പ്രകോപവുമില്ലാതെ ആര്‍.എസ്.എസ് സംഘം വെട്ടിക്കൊലപ്പെടുത്തുകയാണുണ്ടായത്. ഒരാള്‍ വീഴുമ്പോള്‍ ഒരായിരം പേര്‍ ചെങ്കൊടി താഴെ വീഴാതെ കാക്കുവാന്‍ മുന്നോട്ട് വരും എന്ന് ആര്‍.എസ്.എസും ബി.ജെ.പിയും മനസ്സിലാക്കണം. സഖാവിന് ആദരാഞ്ജലികള്‍''.-സജി ചെറിയാന്‍ പറഞ്ഞു. സന്ദീപിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റും ശക്തമായി പ്രതിഷേധിച്ചു. നാടിനെ നടുക്കിയ കൊലപാതകമാണ് നടന്നിട്ടുള്ളത്. ആര്‍എസ്എസിന്റെ കൊലക്കത്തിക്കിരയായി സിപിഐ എം പ്രവര്‍ത്തകര്‍ നിരന്തരം രക്തസാക്ഷികളാവുകയാണ്. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമം. സിപിഐ എമ്മിന്റെ കേഡര്‍മാരെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത നീക്കം കൊലപാതകത്തിന് പിന്നിലുണ്ട്. സംഭവത്തിനു പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണം. അര്‍ എസ്സ് എസ് സൃഷ്ടിക്കുന്ന പ്രകോപനത്തില്‍ കുടുങ്ങാതെ സംസ്ഥാന വ്യാപകമായി ഹീന കൊലപാതത്തിലുള്ള ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരാന്‍ മുഴുവനാളുകളും തയ്യാറാവണം. സമഗ്രമായ അന്വേഷണം നടത്തി മുഴുവന്‍ പ്രതികളേയും പിടികൂടി അര്‍ഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് സംഘപരിവാര്‍ നടത്തുന്നതെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയില്‍ പറഞ്ഞു. മതമൈത്രി തകര്‍ക്കാനും ആര്‍എസ്എസ് ശ്രമിക്കുന്നു. എത്ര സഖാക്കളെ കൊന്നു തള്ളിയാലും അവസാനത്തെ സഖാവും ചെറുത്തു നില്‍ക്കും. കേരളത്തിന്റെ സമാധാനം തകര്‍ക്കാനും നാടിനെ വിഭജിക്കാനും അനുവദിക്കില്ല. ആര്‍എസ്എസ് അരുംകൊലയില്‍ ശക്തമയി പ്രതിഷേധിക്കുന്നു. അടുത്തകാലം വരെ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ഉണ്ടായിരുന്ന സഖാവാണ് പി ബി സന്ദീപ്. സഖാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....