News Beyond Headlines

03 Sunday
May

സൈജുവിന്റെ കൂട്ടാളികളെ കുടുക്കാന്‍ പൊലീസ്; മിനുവും അമലും ഉള്‍പ്പെടെ മുങ്ങി

മിസ് കേരള മുന്‍ ജേതാക്കളായ മോഡലുകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസിലെ മുഖ്യപ്രതി കൊല്ലം നല്ലില സ്വദേശി സൈജു എം.തങ്കച്ചന്റെ കൂടുതല്‍ കൂട്ടാളികള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് ഒരുങ്ങുന്നു. നിലവില്‍ പൊലീസ് കേസെടുത്ത പലരും ഒളിവിലാണ്. സൈജുവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.സൈജു നടത്തിയ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത 17 പേര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസുള്ളത്. ഇയാളുടെ മൊബൈലില്‍നിന്നു ലഭിച്ച ദൃശ്യങ്ങളില്‍, ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ ഓരോരുത്തരെയായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ ശ്രമം. പലരും ആദ്യഘട്ട ചോദ്യംചെയ്യലിനു ഹാജരായ ശേഷം ഫോണ്‍ ഓഫ് ചെയ്തു മുങ്ങിയിരിക്കുകയാണ്. അപകടത്തിനു മുമ്പ് മോഡലുകളുടെ വാഹനത്തെ പിന്തുടരാന്‍ സൈജു ഉപയോഗിച്ച ആഡംബരക്കാറിന്റെ ഉടമ ഫെബി പോളിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സൈജുവിന്റെ മുഖ്യ കൂട്ടാളികളില്‍ ഒരാളാണ് ഫെബിയെന്നാണ് പൊലീസ് പറയുന്നത്. കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിലും ഇടുക്കിയില്‍ നടത്തിയ ലഹരിവിരുന്നിലും ഫെബിയുടെ സാന്നിധ്യമുണ്ടായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇയാള്‍ക്ക് കോഴിക്കോടുള്ള ബിസിനസിന്റെ മറവിലും ലഹരി പാര്‍ട്ടികളും മറ്റും നടത്തിയിരുന്നെന്നും കോഴിക്കോട്ടു നടന്ന ലഹരി പാര്‍ട്ടികള്‍ക്കു ചുക്കാന്‍ പിടിച്ചത് ഫെബിയാണെന്നും തിരിച്ചറിഞ്ഞതായാണ് വിവരം. ഇവയുടെ ദൃശ്യങ്ങള്‍ ശേഖരിക്കുന്ന മുറയ്ക്ക് കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളും. കൊച്ചിയില്‍ പപ്പടവട ഹോട്ടല്‍ നടത്തിയിരുന്ന മിനു പോള്‍, ഭര്‍ത്താവ് അമല്‍ പപ്പടവട തുടങ്ങിയവര്‍ക്ക് ലഹരി സംഘവുമായി ബന്ധമുണ്ടെന്നും ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. എന്നാല്‍ ചോദ്യംചെയ്യലിന് ഇതുവരെ ഹാജരായിട്ടില്ല. ഒളിവിലാണെന്നാണു സൂചന. ചുരുങ്ങിയ കാലംകൊണ്ട് ഇവര്‍ വന്‍ തോതില്‍ സ്വത്തു സമ്പാദിച്ചത് ലഹരി ഇടപാടിലൂടെയാണോ എന്നത് ഉള്‍പ്പെടെ പരിശോധിക്കും. നേരത്തേ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെ പൊലീസ് അറസ്റ്റു ചെയ്തതിനു പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ മിനു പോസ്റ്റിട്ടിരുന്നു. ഇത് പൊലീസില്‍ സംശയം ജനിപ്പിച്ചിരുന്നു. പിന്നീടാണ് വിഡിയോ ദൃശ്യങ്ങളിലൂടെ ഇവരുടെ വിവരങ്ങള്‍ പൊലീസിനു ലഭിക്കുന്നതും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേര് വിവരങ്ങള്‍ പരാമര്‍ശിക്കുന്നതും. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരെയും വരും ദിവസങ്ങളില്‍, ചുമതലയുള്ള എസ്എച്ച്ഒമാര്‍ ചോദ്യം ചെയ്യും. സൈജുവിന്റെ സുഹൃത്തുക്കളെന്നു പറയുന്നവര്‍ ആരൊക്കെയാണെന്നു തിരിച്ചറിയാനാണ് വീണ്ടും കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുന്നത്. പേരും മറ്റു വിവരങ്ങളും ലഭിച്ച 17 പേര്‍ക്കെതിരെയാണ് നിലവില്‍ കേസെടുത്തത്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്യും. റോയിക്കെതിരായ കേസില്‍ വിഡിയോ ദൃശ്യങ്ങളില്‍നിന്നു കാര്യമായ വിവരങ്ങള്‍ ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ അധികം വൈകാതെ കുറ്റപത്രം സമര്‍പ്പിക്കാനാണ് തീരുമാനം. സൈജുവിനെതിരായ കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും പൊലീസ് പറഞ്ഞു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....