പെരിങ്ങര സിപിഐഎം ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ജിഷ്ണുവിനെ എന്തിനാണ് യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റിയതെന്ന് പറയാതെ ഉരുണ്ടുകളിച്ച് ബിജെപി. കഴിഞ്ഞ ജൂണിലാണ് ജിഷ്ണുവിനെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനാണ് പുറത്താക്കിയതെന്ന് നേതാക്കള്‍ പറഞ്ഞാല്‍ അതിന് പിന്നെ ഒരു ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് ബിജെപി വക്താവ് അഡ്വ. കൃഷ്ണദാസ് പറഞ്ഞു. ജിഷ്ണുവിന്റെ പുറത്താക്കലിന് ഒരു ഔദ്യോഗിക വിശദീകരണത്തിന്റെ ആവശ്യമില്ലെന്നും കൃഷ്ണദാസ് റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസങ്ങളിള്‍ യുവമോര്‍ച്ച സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളില്‍ ഉള്‍പ്പെടെ ജിഷ്ണു പങ്കെടുത്തിരുന്നുവെന്ന സിപിഐഎം തെളിവുകള്‍ നിരത്തി രംഗത്ത് എത്തിയപ്പോള്‍ അത് അന്വേഷണ സംഘം നോക്കുമെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ജിഷ്ണുവിനെ പുറത്താക്കിയതില്‍ ബിജെപി ഇതേവരെ ഒരു ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ലെന്ന് മാത്രമല്ല. തുടര്‍ച്ചയായി ഫേസ്ബുക്ക് പോസ്റ്റുകളിലടക്കം ജിഷ്ണു യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റാണെന്ന് ആവര്‍ത്തിക്കുമ്പോഴും അതിനെ നിഷേധിക്കാന്‍ പോലും പാര്‍ട്ടി തയ്യാറായില്ലെന്നും സിപിഐഎം ചൂണ്ടിക്കാട്ടി. സന്ദീപിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതികളില്‍ ബിജെപിയുടെയോ, ആര്‍എസ്എസിന്റെ ഭാരവാഹകളെല്ലെന്ന് പാര്‍ട്ടി ആവര്‍ത്തിക്കുമ്പോഴും ജിഷ്ണുവിന്റെ രാഷ്ട്രീയഅനുഭാവം വ്യക്തമാക്കുന്ന തെളിവുകളാണ് സൈബര്‍ ഇടങ്ങളില്‍ കാണാന്‍ കഴിയുന്നത്. ജിഷ്ണു ബിജെപി പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും നേതാക്കളുടെ കൂടെ നില്ക്കുന്ന ഫോട്ടോകളും പുറത്തുവന്നിരിന്നു. ബിജെപി നേതാവ് സന്ദീപ് വാര്യര്‍ക്കൊപ്പം നില്ക്കുന്ന ചിത്രവും ജയില്‍മോചിതനായ ശേഷം ബിജെപി നല്കിയ സ്വീകരണത്തില്‍ പങ്കെടുക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പ്രതികളായ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഇതുവരെ പിടിയിലായത്. പെരിങ്ങര ചാത്തങ്കേരി ജിഷ്ണു, പായിപ്പാട് കൊങ്കുപ്പറമ്പ് പ്രമോദ്, അഴിയിലത്തുചിറ നന്ദുകുമാര്‍, ചെറുപുഴ മരുതുമപടി കുന്നില്‍ ഹൗസ് മുഹമ്മദ് ഫൈസല്‍, അഭി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....