മത്സ്യബന്ധനത്തിനായി കടലില്‍ പോകുന്ന നിരവധി കപ്പലുകള്‍ രാജ്യത്തുണ്ട്. എന്നാല്‍ മത്സ്യബന്ധനക്കപ്പലുകളിലെ ക്യാപ്റ്റന്‍ ദൗത്യത്തില്‍ പേരിനുപോലും വനിതാ സാന്നിധ്യമില്ല. ഈ ചരിത്രം തിരുത്തുകയാണ് ആലപ്പുഴ എരമല്ലൂര്‍ സ്വദേശിനി ഹരിത. മറൈന്‍ ഫിഷറീസ് റിസര്‍ച്ച് വെസലുകളില്‍ നിയമിക്കപ്പെടാനുള്ള യോഗ്യത നേടിയ രാജ്യത്തെ തന്നെ ആദ്യ വനിതയാണ് ഹരിത. സ്വകാര്യ മേഖലകളിലും സര്‍കാര്‍ മേഖലകളിലും മത്സ്യബന്ധന കപ്പലുകളില്‍ ക്യാപ്റ്റനായി സ്ത്രീകളില്ല. സിഫ്നെറ്റിലാണ് ( സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ എഞ്ചിനീയറിംഗ് ട്രെയ്നിംഗ് കൊച്ചി) പഠനം പൂര്‍ത്തിയാക്കിയത്. ക്യാപ്റ്റനാകുക എന്ന ഹരിതയുടെ സ്വപ്നത്തിന് വിത്ത് പാകുന്ന സംഭവം നടക്കുന്നത് 2012 ലാണ്. അന്ന് ഹരിത ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. ക്ലാസെടുക്കുന്നതിനിടെ അധ്യാപകന്‍ ഒരു ചോദ്യം ചോദിച്ചിട്ട് 'ക്യാപ്റ്റന്‍ ഹരിത' ഉത്തരം പറയൂ എന്ന് പറഞ്ഞു. അന്ന് മുഴുവന്‍ ഹരിതയുടെ ചിന്ത ഉടക്കിയത് ആ വിളിയിലായിരുന്നു. പേരിന്റെ കൂടെ ക്യാപ്റ്റന്‍ വേണമെന്ന് അന്ന് ഹരിത ഉറപ്പിച്ചു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ സംഭവമാണ് ഹരിതയെ ഇന്ന് ഈ അഭിമാന നേട്ടത്തിലേക്ക് നയിച്ചത്. ബിഎഫ്എസ്ഇ നോട്ടിക്കല്‍ സയന്‍സ് എന്ന ബിരുദമാണ് ഹരിത നേടിയത്. ഇന്ത്യയില്‍ സിഫ്നെറ്റില്‍ മാത്രമാണ് ഈ നാല് വര്‍ഷ കോഴ്സ് നടത്തുന്നത്. എട്ട് മാസത്തോളം കപ്പലുകളില്‍ ട്രെയ്നിംഗ് നടത്തും. ഇതിന് ശേഷം മെര്‍ക്കന്‍ഡൈല്‍ മറൈന്‍ ഡിപ്പാര്‍മെന്റ് നടത്തുന്ന പരീക്ഷ പാസാകണം. തുടര്‍ന്ന് 12 മാസത്തോളം ഓഫിസറായി ജോലി നോക്കിയിട്ടുണ്ട് ഹരിത. അതിന് ശേഷമാണ് സ്‌കിപ്പറിന്റെ പരീക്ഷ എഴുതുന്നത്. ഇന്ത്യന്‍ നേവിയില്‍ ചേരാനായിരുന്നു ഹരിതയുടെ ആഗ്രഹമെങ്കിലും അത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. നിലവില്‍ ക്യാപ്റ്റനാകാനുള്ള പരീക്ഷകളെല്ലാം പൂര്‍ത്തിയാക്കി യോഗ്യതകളെല്ലാം സ്വന്തമാക്കി ഈ ആലപ്പുഴക്കാരി. ഇനി യൂണിഫോം ധരിച്ച് ക്യാപ്റ്റന്റെ തൊപ്പി അണിഞ്ഞ് തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകാനുള്ള കാത്തിരിപ്പിലാണ് ഹരിത.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....