സംസ്ഥാനത്തെ 32 തദ്ദേശവാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ദിനത്തിലെത്തിനില്‍ക്കുമ്പോള്‍ പോരാട്ടം ഇഞ്ചോടിഞ്ച് പ്രതീതിയാണ് ഉയര്‍ത്തുന്നത്. തിരുവനന്തപുരം കൊച്ചി കോര്‍പ്പറേഷനുകളിലെ ഓരോ വാര്‍ഡുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാപഞ്ചായത്തുകളിലെ ഓരോ ഡിവിഷനുകളിലും ഉപ-തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. രാവിലെ ഏഴിന് തുടങ്ങുന്ന വോട്ടെടുപ്പ് വൈകിട്ട് ആറ് മണിക്കാണ് അവസാനിക്കുക. വോട്ടെണ്ണല്‍ നാളെ നടക്കും. ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഏറ്റവും ശ്രദ്ധേയം കൊച്ചി നഗരസഭയിലെ ഗാന്ധി നഗര്‍ ഡിവിഷനാണ്. നേരിയ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് ഭരിക്കുന്ന കൊച്ചി കോര്‍പ്പറേഷനില്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഏറെ നിര്‍ണായകമാണ്. അഞ്ച് കോളനികള്‍,ഒരു പറ്റം ഫ്‌ലാറ്റുകളും ഉള്‍പ്പടെ സങ്കീര്‍ണമായ നഗരപരിസരത്തില്‍ 8000ത്തോളം വോട്ടര്‍മാരുണ്ട്. കെഎസ്ആര്‍സി സ്റ്റാന്‍ഡും കമ്മട്ടിപ്പാടവും ഉള്‍പ്പെടുന്ന കൊച്ചി നഗരത്തിലെ ഹൃദയഭാഗത്താണ് 63ാം വാര്‍ഡ്. കൊവിഡ് ബാധിച്ച് കൗണ്‍സിലര്‍ മരിച്ചതിനെ തുടര്‍ന്നാണ് 63ാം ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടവന്നത്. മൂന്നര പതിറ്റാണ്ടായി എല്‍ഡിഎഫിന്റെ കുത്തക വാര്‍ഡ് എന്ന നിലയിലും ഗാന്ധിനഗര്‍ ശ്രദ്ധേയമാണ്. സിഐടിയു നേതാവും മുന്‍ കൗണ്‍സിലറുമായിരുന്ന കെ കെ ശിവന്‍ കഴിഞ്ഞ മെയിലാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ശിവന്റെ ഭാര്യ ബിന്ദു ശിവനാണ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായെത്തിയത്. കഴിഞ്ഞ തവണ 115 വോട്ടുകള്‍ക്ക് മാത്രം പരാജയപ്പെട്ട പി ഡി മാര്‍ട്ടിന്‍ തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ 379 വോട്ട് കിട്ടിയിടത്ത് നിന്ന് വോട്ടുവിഹിതം പരാമവധി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് എന്‍ഡിഎ. എല്‍ഡിഎഫിന്റെ ശക്തമായ കോട്ടയില്‍ ഇത്തവണ അട്ടിമറിയെന്നാണ് യുഡിഎഫിന്റെ അവകാശവാദം. കോര്‍പ്പറേഷനിലെ ഇടത് ഭരണം തുടരാന്‍ ജനം വോട്ട് ചെയ്യുമെന്നാണ് എല്‍ ഡി എഫിന്റെ മറുപടി. ഒരു കോര്‍പ്പറേഷന്‍ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പിലെ സാധാരണ പ്രചരണമായിരുന്നില്ല ഗാന്ധിനഗറില്‍ കണ്ടത്. എല്ലായിടത്തും ഫ്‌ലക്‌സ് ബോര്‍ഡുകളും പ്രചാരണ വാഹനങ്ങളുമായി മുന്നണികള്‍ വീറും വാശിയും കാട്ടി. വീണ്ടും വീണ്ടും വീടുകളിലെത്തി വോട്ടുറപ്പിക്കുന്നതില്‍ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ വാശി കൂടുതലായിരുന്നു എന്ന് പറയാം. കോര്‍പ്പേറഷനില്‍ നേരിയ ഭൂരിപക്ഷം മാത്രമുള്ളതിനാല്‍ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. 74 അംഗ കൊച്ചി കോര്‍പ്പറേഷനില്‍ സ്വതന്ത്രരുടെ പിന്തുണയോടെ നാല് സീറ്റുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് ഭരണം തുടരുന്നത്. കൗണ്‍സിലര്‍മാരുടെ മരണത്തെ തുടര്‍ന്ന് രണ്ട് ഇടത്ത് കൂടി ഉപതെരഞ്ഞെടുപ്പ് നടക്കാനുണ്ട്. സ്വതന്ത്ര കൗണ്‍സിലര്‍മാരുടെ മനസ്സിലിരിപ്പില്‍ കാര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറി മറിയാമെന്നതിനാല്‍ ഗാന്ധി നഗറിന് താരതിളക്കം കൂടുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലാകട്ടെ വെട്ടുകാട് വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മുന്നണികള്‍ കാഴ്ചവയ്ക്കുന്നത്. കൗണ്‍സിലറായിരുന്ന സാബു ജോസ് കൊവിഡ് ബാധിച്ച് മരിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്ത വാര്‍ഡ് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. വാര്‍ഡ് തിരിച്ചുപിടിച്ച് തീരമേഖലയിലെ ശക്തി തെളിയിക്കാനാണ് യുഡിഎഫ് നീക്കം. മോശം റോഡ്, വെള്ളക്കെട്ട്, തീരത്തെ തൊഴിലില്ലായ്മ, ടൂറിസം രംഗത്തെ തളര്‍ച്ച, തിരുവനന്തപുരത്തെ എല്ലാ തീരദേശ വാര്‍ഡുകളിലെയും പോലെ വെട്ടുകാടും തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ഇതൊക്കെയാണ്. കോണ്‍ഗ്രസില്‍ നിന്ന് തിരിച്ചുപിടിച്ച വാര്‍ഡ് ഉപതെരഞ്ഞെടുപ്പിലും വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ് എല്‍ഡിഎഫ്. 998 വോട്ടിന് ജയിച്ച മുന്‍ കൗണ്‍സിലര്‍ സാബു ജോസിന്റെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കായാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ക്ലൈനസ് റോസാരിയോ വോട്ട് ചോദിക്കുന്നത്. വാര്‍ഡിന്റെ പിന്നോക്കാവസ്ഥയ്ക്കും വെള്ളക്കെട്ടിനും ഒക്കെ ജനം ഉപതെരഞ്ഞെടുപ്പില്‍ മറുപടി പറയുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെര്‍ബി ഫെര്‍ണാണ്ടസ് പറയുന്നത്. കോണ്‍ഗ്രസ് വിമതനായിരുന്ന സാബു ജോസിനെ മത്സരിപ്പിച്ചത് കൊണ്ടാണ് 2020ല്‍ എല്‍ഡിഎഫ് ജയിച്ചതെന്നാണ് കോണ്‍ഗ്രസ് വാദം. എം.പോളാണ് ബിജെപി സ്ഥാനാര്‍ത്ഥി. നഗരസഭാ ഭരണത്തെ ബാധിക്കില്ലെങ്കിലും പരാജയപ്പെട്ടാല്‍ ഇടതുമുന്നണിക്ക് തിരിച്ചടിയാണ്. നഗരഭരണത്തില്‍ മൂന്നാം സ്ഥാനത്തുള്ള യുഡിഎഫിനാണെങ്കില്‍ വെട്ടുകാട് നേടിയാല്‍ പിടിവള്ളിയും. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ഇടയ്‌ക്കോട്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ പോത്തന്‍കോട്, വിതുര പഞ്ചായത്തില്‍ പൊന്നാംചുണ്ട് എന്നിവിടങ്ങളിലും ഇന്ന് ജില്ലയില്‍ വോട്ടെടുപ്പ് നടക്കുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....