വൈപ്പിന്‍ നായരമ്പലത്ത് അമ്മയെയും മകനെയും ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. മരണപ്പെട്ടവരുടെ അയല്‍വാസിയും ബിജെപി നേതാവുമായ പി ടി ദിലീപിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ദിലീപ് മരിച്ച സിന്ധുവിനെ നിരന്തരം ശല്യം ചെയ്തിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. 2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രണ്ടാംവാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ദിലീപ്. നായരമ്പലം കിഴക്ക് തെറ്റയില്‍ സിന്ധു (42), മകന്‍ അതുല്‍ (17) എന്നിവരെ കഴിഞ്ഞദിവസമാണ് പൊള്ളലേറ്റ മരിച്ചനിലയില്‍ കണ്ടെത്തിയത്. സിന്ധു ഇന്നലെ പുലര്‍ച്ചെയും മകന്‍ അതുല്‍ രാത്രിയിലുമാണ് മരിച്ചത്. അതുലിന്റെ ശരീരത്തില്‍ 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. രാത്രിയോടെ ആരോഗ്യനില വഷളായി മരിക്കുകയായിരുന്നു. ദിലീപ് നിരന്തരമായി ശല്യം ചെയ്യുന്നത് സംബന്ധിച്ച് സിന്ധു ഞാറയ്ക്കല്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതേ ആരോപണം സിന്ധുവിന്റെ സഹോദരനും കഴിഞ്ഞദിവസം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ദിലീപ് ബിജെപി പ്രവര്‍ത്തകനാണെന്നും അയാള്‍ക്കു പിന്നില്‍ പ്രദേശികനേതാക്കളുണ്ടെന്നും സിന്ധുവിന്റെ മാതാവും സഹോദരനും മാധ്യമങ്ങളോട് പറഞ്ഞു. ദീലിപിന് വേണ്ടി നേതാക്കള്‍ ഇടപെട്ടുവെന്നും, സിന്ധുവിന്റെയും അതുലിന്റെയും മരണം കൊലപാതകമാണെന്നും ഉന്നതതല അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....