കേരളത്തിൽ സംഘപരിവാർ സംഘടനകളും സ്വകാര്യ സ്ഥാപനങ്ങളും ആരംഭിച്ചിരിക്കുന്ന നിധി ബാങ്കിങ്ങ സ്ഥാനങ്ങൾക്ക് വേണ്ടി. കേരളത്തിൽ സഹകരണ പ്രസ്ഥാനങ്ങൾക്ക് ബദലായിട്ടാണ് നിധി ബാങ്കിങ്ങ് ആരംഭിച്ചത്. 'നിധി' എന്നാൽ ധനകാര്യ ഭാഷയിൽ പരസ്പര സഹായ ബാങ്കിങ് സംരംഭം. ചുരുക്കത്തിൽ കേന്ദ്ര സർക്കാറിന്റെ 'നിധി റൂൾസ് 2014' പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന ഒരു പബ്ലിക് ലിമിറ്റഡ് ഫിനാൻസ് കമ്പനി. വാണിജ്യ ബാങ്കുകളിലുള്ളതു പോലെ സേവിങ്സ് നിക്ഷേപം, ദൈനംദിന നിക്ഷേപം, റെക്കറിങ് നിക്ഷേപം, സ്ഥിര നിക്ഷേപം തുടങ്ങി വായ്പ വരെയുള്ള ഇടപാടുകൾ നടത്താൻ അനുവാദമുള്ളതു കൊണ്ട് നിധി കമ്പനി ഒരു അർധ ബാങ്കിങ് സ്ഥാപനമെന്ന നിലയിൽ ആർ.ബി.ഐ.യുടെ പൂർണ നിയന്ത്രണങ്ങൾക്ക് വിധേയമായാണ് പ്രവർത്തിക്കുന്നത്. 'നിധി' കമ്പനിയിൽ ഓഹരിയെടുത്ത് അംഗത്വം ലഭിക്കുന്നവർക്ക് മാത്രമേ ഇടപാടുകൾ നടത്താൻ അവകാശമുള്ളു. പത്ത് രൂപ മുഖവിലയുള്ള ഓഹരി എടുത്താൽ ആർക്കും നിധിയിൽ അംഗമാകാം. അംഗത്വത്തിന് കെ.വൈ.സി. നിബന്ധനകൾ ബാധകമായിരിക്കും. ദൈനംദിന നിക്ഷേപം, ആവർത്തന നിക്ഷേപം, വായ്പ എന്നിവയ്ക്ക് പത്ത് രൂപയുടെ ഒരു ഓഹരി മതി. സ്ഥിര നിക്ഷേപങ്ങൾക്ക് ചുരുങ്ങിയത് പത്ത് ഓഹരികളെങ്കിലും (നൂറ് രൂപ) വേണം. നിക്ഷേപ പലിശ അടിക്കടി കുറഞ്ഞുവരുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ, സാധാരണ നിക്ഷേപകർക്ക് നിധി കമ്പനികൾ ആശ്വാസം പകരും. ബാങ്കിങ് ഇതര കമ്പനികൾ (എൻ.ബി.എഫ്.സി.), നിക്ഷേപകർക്ക് കൊടുക്കുന്ന പരമാവധി നിക്ഷേപ നിരക്കിൽ നിധി കമ്പനികൾക്ക് സ്ഥിര നിക്ഷേപം സ്വീകരിക്കാവുന്നതാണ്. നമ്മുടെ രാജ്യത്തെ നിധി കമ്പനികൾ 10.50 മുതൽ 12 ശതമാനം വരെ പലിശ നൽകി സ്ഥിര നിക്ഷേപം സ്വീകരിച്ചു വരുന്നുണ്ട്. സേവിങ്സ് അക്കൗണ്ടുകൾക്ക് ബാങ്കുകൾ നാല് ശതമാനം പലിശ നൽകുമ്പോൾ നിധി കമ്പനികൾക്ക് ആറ് ശതമാനം പലിശ വാഗ്ദാനം നൽകാൻ നിയമമുണ്ട്. ആവർത്തന നിക്ഷേപ പദ്ധതികൾക്ക് (റെക്കറിങ് ഡെപ്പോസിറ്റ്) സ്ഥിര നിക്ഷേപ നിരക്ക് തന്നെ ബാധകമാണ്. കേരളത്തിൽ ഗ്രാമീണതലം വരെ സഹകരണ മേഖല സജീവമായതിനാൽ നിധി ക്‌ളച്ചത് പിടിച്ചിട്ടില്ല അതിനാലാണ് പുതിയ നീക്കം. സ്വകാര്യകുത്തകളും, വർഗീയ സംഘടനകളും ഇത്തരത്തിൽ പിടിമുറക്കുന്നത് തടയാനാണ് റിസർവ് ബാങ്കിന്റെ ബാങ്കിങ് നിയമ ഭേദഗതികൾക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. ആർബിഐയുടെ നോട്ടിസിൽ മൂന്നു കാര്യങ്ങളാണ് ഉള്ളത്. ബാങ്ക്, ബാങ്കർ, ബാങ്കിങ് എന്നീ പദങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്നതാണ് ആദ്യത്തേത്. അംഗത്വവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തേത്. സഹകരണസംഘത്തിലെ എ ക്ലാസ് അംഗങ്ങൾക്കു മാത്രമേ വോട്ടവകാശമുള്ളൂ. എന്നാൽ സംഘങ്ങളിൽ ബി,സി,ഡി ക്ലാസ് അംഗങ്ങളുണ്ട്. കേരളത്തിൽ ഒരാൾക്ക് ചിട്ടിയിൽ ചേരണമെങ്കിൽ സി ക്ലാസ് അംഗത്വം മതി. വായ്പ എടുക്കണമെങ്കിൽ ഡി ക്ലാസ് മതി. ഇപ്പോൾ എ ക്ലാസ് മാത്രമേ അംഗീകൃതമായി കാണാവൂ എന്ന നിലയിലാണ് പുതിയ നിർദേശം. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഒഴിവാക്കാനാണ് മൂന്നാമത്തെ തീരുമാനം. മൂന്നും തികച്ചും അപകടകരമായതും അംഗീകരിക്കാൻ കഴിയാത്തതുമായ നിർദേശങ്ങളാണ്. കേരളത്തിന് ഇതു മൂന്നും ബാധകമല്ല എന്നാണ് സത്യം. അതാണ് കോടയിലൂടെ നേടാൻ സർക്കാർ ശ്രമിക്കുന്നത്. മൂന്നു കാര്യങ്ങളും കേരളത്തിനു ബാധകമല്ല . 1949ലെ ബാങ്കിങ് റഗുലേഷൻ ആക്ട് പരിശോധിച്ചാൽ ലളിതമായി ബാങ്കിങ് എന്നു പറഞ്ഞാൽ പൊതു ജനങ്ങളിൽനിന്നു നിക്ഷേപം സ്വീകരിക്കുന്നതാണ് കേരളത്തിലെ സഹകരണ സംഘങ്ങളിൽ അംഗങ്ങളിൽനിന്നു മാത്രമാണ് നിക്ഷേപം സ്വീകരിക്കുന്നത്. എല്ലാ ക്ലാസിൽ ഉള്ളവരിൽനിന്നും സ്വീകരിക്കാറുണ്ട്. അംഗങ്ങൾക്കു മാത്രമാണ് വായ്പ കൊടുക്കുന്നതും. 97-ാം ഭരണഘടനാ ഭേദഗതി റദ്ദു ചെയ്തുകൊണ്ട് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത് സഹകരണം ഒരു സംസ്ഥാന വിഷയമാണ് എന്ന കാര്യവുമാണ്. കേന്ദ്രനിയമം ബാധകമാക്കാൻ ആ നിലയ്ക്കും സാധിക്കില്ല. മൂന്നാമത്തെ കാര്യം കേരളത്തിലേതു സർവീസ് സഹകരണസംഘങ്ങളാണ്. കൃഷിക്കാർക്ക് വിത്ത് കൊടുക്കുകയും അവർ ഉത്പാദിപ്പിക്കുന്നത് വിപണിയിലെത്തിക്കുകയുമെല്ലാം ബാങ്കുകൾ ചെയ്യുന്നു. മെഡിക്കൽ സ്റ്റോറുകൾ, ഷോപ്പിങ് സമുച്ചയങ്ങൾ, ഇതെല്ലാം പല ബാങ്കുകളും നടത്തുന്നു. സേവനമനോഭാവത്തോടെയുള്ള പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്. കമ്പനി ആക്ട് അനുസരിച്ചുമല്ല ഇവ റജിസ്റ്റർ ചെയ്തിരിക്കുന്നത്. നമ്മുടെ വാദങ്ങൾ നിലനിൽക്കാൻ ഇതെല്ലാം ധാരാളം മതിയാകുമെന്നാണ് വിലലയിരുത്തൽ. സംഘപരിവാർ നടത്തുന്ന ഈ നീക്കത്തെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ നതുവരെ തിരിച്ചറിഞ്ഞിട്ടില്ല . അവർ സർക്കാർ നീക്കങ്ങളെ പിൻതുണച്ച് രംഗത്ത് എത്തിയിട്ടില്ല. ബി ജെ പി ഇടതുമുന്നണി പോരായി ഇതുമാറിയാൽ വലിയ രാഷ്ട്രീയ തിരിച്ചടിയാണ് കോൺഗ്രസിന് ഉണ്ടാവുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....