പി എസ്സിക്ക് പകരം വഖഫ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രുപീകരിക്കാന്‍ ആലോചിച്ച് സര്‍ക്കാര്‍. മന്ത്രി വി അബ്ദുറഹ്മാനെ ചര്‍ച്ചകള്‍ക്കായി എ കെ ജി സെന്ററിലേക്ക് വിളിപ്പിച്ചു. വഖഫ് നിയമനങ്ങള്‍ ബോര്‍ഡിന് കീഴിലാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സി പി ഐ എം ആരംഭിച്ചു. അതേസമയം നിയമനം പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഉത്തരവ് തത്ക്കാലം നടപ്പിലാക്കില്ലെന്ന സര്‍ക്കാര്‍ വാഗ്ദാനം തട്ടിപ്പാണെന്ന് മുസ്ലിം ലെഗ് ആരോപിച്ചു. പ്രതിഷേധങ്ങള്‍ തുടരുമെന്ന് മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയും അറിയിച്ചു. മുഖ്യമന്ത്രി സമസ്തയ്ക്ക് വാക്കാല്‍ ഉറപ്പുകൊടുത്തതുകൊണ്ടായില്ല. ഉത്തരവ് പിന്‍വലിക്കുംവരെ കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിഷേധം തുടരുമെന്ന് ഡോ.ഹുസൈന്‍ മടവൂര്‍ പ്രതികരിച്ചു. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട നടപടി ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി സമസ്ത നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു നേതാക്കളുടെ പ്രതികരണം. വിഷയത്തില്‍ വിശദമായ ചര്‍ച്ചയാവാമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ അടക്കം ഏഴംഗ സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....