തലയോലപ്പറമ്പ് പുതുശ്ശേരില്‍ ശ്രീപ്രിയയും ശ്രീലക്ഷ്മിയും ഇരട്ടകളാണ്. ഇരുപത്തിയാറുകാരികളായ ഇവര്‍ നവംബര്‍ 29-ന് രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയപ്പോള്‍ ചില സമാനതകളുടെ തുടര്‍ച്ചകണ്ട് ഡോക്ടര്‍മാര്‍പോലും അദ്ഭുതപ്പെട്ടു. രണ്ടുപേരും അന്ന് ഓരോ പെണ്‍കുഞ്ഞുങ്ങള്‍ക്കാണ് ജന്‍മം നല്‍കിയത്. അതും മണിക്കൂറുകളുടെമാത്രം വ്യത്യാസത്തില്‍. മറ്റൊരു സമാനതകൂടിയുണ്ട്. തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ അതേ കാരിത്താസ് ആശുപത്രിയിലാണ് ആ 'അമ്മമാ'രും ജനിച്ചത്. 1995 ഒക്ടോബര്‍ 11-ന് കോട്ടയം കാരിത്താസില്‍ ചന്ദ്രശേഖരന്‍നായരുടേയും അംബിക ദേവികയുടേയും കണ്‍മണികളായി ഈ ലോകത്തെത്തിയ 'ഇരട്ടകള്‍' എല്ലാക്കാര്യത്തിലും ഒന്നിച്ചായായിരുന്നു. പഠനം ഒരുമിച്ച്. പാസായത് ബി.കോം. വിത്ത് സി.എ. ഇന്റര്‍ പഠനം പൂര്‍ത്തിയാക്കിയ ഇരുവരുടേയും വിവാഹം ഒരേ ദിനം. 2020 ഡിസംബര്‍ 11-ന്. പരിശോധനയില്‍ ആദ്യം 'വിശേഷ'മുണ്ടെന്ന് അറിഞ്ഞത് ഒരു മിനിറ്റിന്റെ പ്രായം കൂടുതലുള്ള ശ്രീപ്രിയയാണ്. കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോള്‍ ശ്രീലക്ഷ്മിയുടെ പരിശോധനയും പോസിറ്റീവായി. അപ്പോഴേ തീരുമാനമെടുത്തു. പ്രസവവും ഒരേയിടത്ത് മതിയെന്ന്. ശ്രീപ്രിയ ഉച്ചയ്ക്ക് 2.20-ന് പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ശ്രീലക്ഷ്മിയ്ക്ക് സന്ധ്യാനേരം 6.43-നും കുഞ്ഞ് ജനിച്ചു. അമ്മാമാരെപ്പോലെ രണ്ട് മക്കളുടേയും രക്തഗ്രൂപ്പും ഒന്ന്. 'ഒ പോസിറ്റീവ്'. പ്രസവനേരം പലതരം അദ്ഭുതങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊന്ന് ആദ്യമെന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഡോ. റെജി ദിവാകര്‍ പറയുന്നു.'അതും നോര്‍മല്‍ പ്രസവം''ഡോക്ടര്‍ പറയുന്നു ''എങ്ങനെ ഈ വിധം കൃത്യമായെന്ന് ഞങ്ങള്‍ക്കും അറിയില്ല. ചിലപ്പോള്‍ ഞങ്ങളുടെ മനസ്സുകളുടെ ഒരുമ കൊണ്ടാകാം. ഞങ്ങള്‍ വളര്‍ന്നതുപോലെ ഞങ്ങളുടെ കുഞ്ഞുങ്ങളും വളരട്ടെ.'-തലയോലപ്പറന്പിലെ വീട്ടില്‍ പ്രസവശുശ്രൂഷയിലായ ശ്രീലക്ഷ്മിയും ശ്രീപ്രിയയും പറയുന്നു. പട്ടാളത്തിലായിരുന്ന ഇവരുടെ അച്ഛന്‍ ചന്ദ്രശേഖരന്‍നായര്‍ അഞ്ചുവര്‍ഷം മുന്പ് മരിച്ചു. അമ്മ മലപ്പുറം എ.യു.പി.എസ്. സ്‌കൂള്‍ അധ്യാപികയായിരുന്നു. അതുകൊണ്ട് ഇവര്‍ പഠിച്ചതും അവിടെയാണ്. ഏക സഹോദരന്‍ ശ്രീകാന്ത് ചൈന്നെയില്‍ ജോലിചെയ്യുന്നു. മക്കളുടെ പേരില്‍ സാമ്യമുണ്ടോയെന്ന കാര്യത്തില്‍ മാത്രം തത്കാലം സസ്‌പെന്‍സ്. അതൊക്കെ ഇരുപത്തിയെട്ടിനല്ലേ വിളിക്കാന്‍ പറ്റൂവെന്ന് ന്യായം. കോയമ്പത്തൂരില്‍ പാര്‍ലെ-ജി കമ്പനിയില്‍ മാനേജരായ കൊല്ലം കുടിക്കോട് ബിനുഭവനില്‍ ബിനൂബ് ബി.പിള്ളയാണ് ശ്രീപ്രിയയുടെ ഭര്‍ത്താവ്. ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് തിരുവനന്തപുരം പോത്തന്‍കോട് കൃഷ്ണാഞ്ജലിയില്‍ ആകാശ്നാഥ് തിരുവനന്തപുരത്ത് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....