പൂവാര്‍ റിസോട്ടിലെ ലഹരിപ്പാര്‍ട്ടിയില്‍ വിപുലമായ അന്വേഷണത്തിന് ഒരുങ്ങി എക്സൈസ്. പ്രത്യേക സംഘം ബുധനാഴ്ച അന്വേഷണം ഏറ്റെടുക്കും. തിരുവനന്തപുരം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എസ് വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കേസില്‍ നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായ അക്ഷയ് മോഹന്‍, അതുല്‍, പീറ്റര്‍ ഷാന്‍ എന്നീ മൂന്ന് പ്രതികളെയും സംഘം കസ്റ്റഡിയില്‍ വാങ്ങും. ഇവരാണ് ലഹരിപ്പാര്‍ട്ടിയുടെ പ്രധാന സംഘാടകര്‍. പ്രതികളുടെ ഫോണ്‍വിളി രേഖകളും സംഘം പരിശോധിക്കും. ഇവര്‍ ആരെയെല്ലാമാണ് ബന്ധപ്പെട്ടത്, ഏത് ലഹരിമാഫിയയുമായാണ് ബന്ധം എന്നതുള്‍പ്പെടെയുള്ള കൃത്യമായ വിവരങ്ങള്‍ ഇതിലൂടെ ലഭിക്കുമെന്നാണ് സംഘം കരുതുന്നത്. നിര്‍വാണ എന്ന കൂട്ടായ്മയുമായി നേരിട്ട് ബന്ധമുള്ള പ്രതികള്‍ക്ക് മറ്റു സംസ്ഥാനങ്ങളിലുള്ള ലഹരി സംഘങ്ങളുമായും ബന്ധമുണ്ടെന്നാണ് സൂചന. അതിനാല്‍ ഇവരെ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ അന്വേഷണം നടക്കുക. രണ്ട് ദിവസത്തിനകം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിനാണ് നീക്കം. ഇതിനായി ബുധനാഴ്ചയോ വ്യാഴാഴ്ചയോ അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും. ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത ഇരുപതോളം പേരെ നേരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. മൊഴികളില്‍ പൊരുത്തക്കേടുള്ളതിനാല്‍ ഇവരെയെല്ലാം വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യും. മണാലിയില്‍ അടക്കം ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റാണ് ഇതിനുപിന്നിലെന്നാണ് നിഗമനം. അതിനാല്‍ ആ മേഖലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് ആലോചന. നിലവില്‍ ലഹരിപ്പാര്‍ട്ടിയില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നിന്റെ തോത് ഇത്ര വിപുലമായ അന്വേഷണത്തിന് പര്യാപ്തമല്ല. എന്നാല്‍ ഈ ലഹരിപ്പാര്‍ട്ടിക്ക് പിന്നില്‍ വന്‍ റാക്കറ്റ് ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതിന്റെ ഗൗരവം കണക്കിലെടുത്താണ് എക്സൈസ് അസി. കമ്മീഷറുടെ നേതൃത്വത്തില്‍ തന്നെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് വിപുലമായ അന്വേഷണത്തിലേക്ക് നീങ്ങുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....