കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിയുടെ മാതാപിതാക്കളെ ഇനിയും വിവരം അറിയിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍. അച്ഛന്‍ രോഗിയാണ്. അതുകൊണ്ടാണ് ഇതുവരെ വിവരം അറിയിക്കാതിരുന്നത് എന്നും ബന്ധുക്കള്‍ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റും 24നോട് പ്രതികരിച്ചു. ജൂനിയര്‍ വാറണ്ട് ഓഫീസറായ തൃശൂര്‍ പൊന്നൂക്കര സ്വദേശി പ്രദീപാണ് കൊല്ലപ്പെട്ടത്. പ്രദീപിന്റെ പിതാവ് ഓക്‌സിജന്റെ സഹായത്തോടെയാണ് ജീവിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അതുകൊണ്ട് തന്നെ അമ്മയെയും അറിയിച്ചില്ല. പൊന്നൂക്കരയിലെ ജനങ്ങളൊക്കെ നടുക്കത്തിലാണ്. നാട്ടില്‍ വന്നുകഴിഞ്ഞാല്‍ ഏല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന ആളായിരുന്നു. ആ വിഷമം എല്ലാവര്‍ക്കുമുണ്ട്. വിവരം അറിഞ്ഞ സമയം മുതല്‍ വീടിന്റെ പരിസരത്ത് വന്ന് നില്‍ക്കുകയാണ് എന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അഞ്ചരയ്ക്ക് വിവരമറിഞ്ഞു എന്ന് ബന്ധു അറിയിച്ചു. സഹോദരനും അളിയനുമായാണ് അപകട സ്ഥലത്തേക്ക് പോയത്. രണ്ടാഴ്ച മുന്‍പ് പ്രദീപ് നാട്ടില്‍ വന്നുപോയതാണ്. അച്ഛന്‍ ഐസിയുവിലായിരുന്നു. പ്രദീപ് ആശുപത്രിയില്‍ തന്നെ ആയിരുന്നു. അച്ഛന്‍ ഡിസ്ചാര്‍ജ് ആയിക്കഴിഞ്ഞ് കഴിഞ്ഞ ആഴ്ച പ്രദീപ് തിരികെ പോയി. ഭാര്യയും രണ്ട് മക്കളും അവിടെയാണ്. മൂത്ത മകന്‍ അവിടെ പഠിക്കുകയാണ്. മകള്‍ക്ക് രണ്ട് വയസേ ആയിട്ടുള്ളൂ എന്നും ബന്ധു പ്രതികരിച്ചു. ജനറല്‍ ബിപിന്‍ റാവത്തിന്റെയും പത്‌നിയുടെയും സംസ്‌കാരച്ചടങ്ങുകള്‍ ഈ മാസം പത്തിന് നടക്കും. ഡല്‍ഹി കന്റോണ്മെന്റില്‍ തന്നെയാവും ചടങ്ങുകള്‍ നടക്കുക. രണ്ട് പേരുടെയും ഭൗതികശരീരം നാളെ രാജ്യതലസ്ഥാനത്ത് എത്തിക്കും. സൈന്യത്തിന്റെ പ്രത്യേക വിമാനത്തിലായിരിക്കും ഭൗതികശരീരങ്ങള്‍ എത്തിക്കുക. 63 വയസുകാരനായ ജനറല്‍ ബിപിന്‍ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തിലാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്ന് വീണിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ബിപിന്‍ റാവത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റാവത്തിനൊപ്പം ഭാര്യയും മരണപ്പെട്ടു. 14 യാത്രക്കാരില്‍ 13 പേരുടെയും മരണം സ്ഥിരീകരിച്ചു. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്. തമിഴ്നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമാണ് ഹെലികോപ്ടര്‍ പറക്കുന്നതിനിടെ തകര്‍ന്ന് വീണത്. ഹെലികോപ്ടര്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. നിബിഡ വനത്തിലാണ് ഹെലികോപ്ടര്‍ തകര്‍ന്ന് വീണത്. ബിപിന്‍ റാവത്തും കുടുംബവും അടക്കം 14 പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നു എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. അഞ്ച് പേര്‍ ബിപിന്‍ റാവത്തിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....