കൂനൂരില് ഹെലികോപ്ടര് അപകടത്തില് അന്തരിച്ച സൈനിക മേധാവി ബിപിന് റാവത്തിന്റെ അവസാനത്തെ പ്രസംഗങ്ങളിലൊന്ന് കേരളത്തിലും. നവംബര് 12ന് കേരള പൊലീസിന്റെ കൊക്കൂണ് 14ാമത് വെര്ച്വല് കോണ്ഫറന്സ് 14ാമത് എഡിഷന് ഉദ്ഘാടനം ചെയ്തത് ബിപിന് റാവത്തായിരുന്നു. സൈബര് സുരക്ഷയെക്കുറിച്ച് അദ്ദേഹം 14 മിനിറ്റ് നീളുന്ന പ്രസംഗവും നടത്തി. സൈബര് സുരക്ഷയില് കേരള പൊലീസിന്റെ ജാഗ്രതയില് അദ്ദേഹം അഭിനന്ദിച്ചു. പരിപാടി നടത്തിയതിലും അദ്ദേഹം കേരള പൊലീസിനെ അഭിനന്ദിച്ചു. ആഗോളതലത്തിലെ സൈബര് കുറ്റകൃത്യങ്ങളിലെ പുറത്തുവരുന്ന വിവരങ്ങള് പ്രകാരം സൈബര് കുറ്റവാളികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നും ഒറ്റക്കും സംഘടിതമായ രാജ്യങ്ങളുടെ പിന്തുണയിലും ഇന്ത്യക്കെതിരെ ചാര പ്രവര്ത്തനം നടത്തുന്നതായും അദ്ദേഹം പറഞ്ഞു. സൈബര് ആക്രമണങ്ങള് മാത്രമല്ല, സൈബര് കുറ്റകൃത്യങ്ങളും ഒരുപാട് വര്ധിക്കുന്നു. സാങ്കേതികമായി ഹാക്കര്മാരും മറ്റ് സൈബര് കുറ്റവാളികളും പുതിയ കണ്ടെത്തലുകള് നടത്തുമ്പോള് അതിനനുസൃതമായി സൈബര് സുരക്ഷയിലും സാങ്കേതിക വിദ്യ മുന്നേറണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ഭയവും അനിശ്ചിതത്വവും മുതലെടുത്ത് സൈബര് ആക്രമണങ്ങള് വര്ധിക്കുന്ന കാഴ്ചയാണ് കാണുന്നത്. കൊവിഡ് കാലത്ത് കൂടുതല് ജോലികളും ഓണ്ലൈന് വഴിയും വര്ക്ക് ഫ്രം ഹോം രീതിയിലുമായിട്ടുണ്ട്. അതുകൊണ്ടു തന്നെ കൂടുതല് ഡാറ്റകളും വിവരങ്ങളും ഓണ്ലൈന് വഴിയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. സൈബര് സുരക്ഷാപിഴവുകള് മുതലെടുത്ത് സൈബര് കുറ്റവാളികള് ഡാറ്റ മോഷ്ടിക്കാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. സൈബര് സുരക്ഷ എന്നത് ഇപ്പോള് ഐടി പ്രൊഫഷണലുകളെ മാത്രം ബാധിക്കുന്ന കാര്യമല്ല. എല്ലാ പൗരന്മാരെയും ബാധിക്കുന്നതാണ്. കൊവിഡ് കാലത്ത് ഇന്ത്യയിലെ സൈബര് കുറ്റകൃത്യങ്ങള് 500 മടങ്ങ് വര്ധിച്ചെന്നും അദ്ദേഹം പറഞ്ഞു. സൈബര് കുറ്റകൃത്യള്ക്കെതിരെ നടപടിയെടുക്കുന്നതിന് കേരള പൊലീസ് നടത്തുന്ന കോണ്ഫറന്സ് ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കോണ്ഫറന്സിന് എല്ലാ ആശംസകളും നേര്ന്നാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ് മുഴക്കിയാല് ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ് നീട്ടിമുഴക്കിയില്ലെങ്കില് എന്തോ കുറവു പോലെയാണ് ചിലര്ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില് നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....