കൊച്ചിയില്‍ താമസിക്കുന്ന ഉത്തരേന്ത്യന്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായ കേസന്വേഷിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ട എഎസ്‌ഐക്കെതിരെ ഹൈക്കോടതി. എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന വിനോദ് കൃഷ്ണക്ക് എതിരെ എന്ത് കൊണ്ട് ക്രിമിനല്‍ കേസെടുക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിനോട് ചോദിച്ചു. ഭീഷണിപ്പെടുത്തി പണം തട്ടാനാണ് എഎസ്‌ഐ ശ്രമിച്ചതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ പോലീസുകാരന് എതിരെ ഇക്കാര്യത്തില്‍ രേഖാമൂലം പരാതി കിട്ടിയിട്ടില്ല എന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. അമ്മയുടെ മൊഴി എടുത്തപ്പോള്‍ ഇങ്ങനെ ആരോപണം ഉന്നയിച്ചതല്ലാതെ പരാതി ആയി തന്നിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസന്വേഷണത്തിന് ദില്ലിയില്‍ പോകാനും താമസസൗകര്യത്തിനും പൊലീസ് പരാതിക്കാരിയുടെ കയ്യില്‍ നിന്ന് പണം വാങ്ങിയത് തെറ്റാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. പൊലീസുകാരനെതിരെ അച്ചടക്ക നടപടിയുമായി സര്‍ക്കാര മുന്നോട്ട് പോകണം. കേസന്വേഷണത്തിന് പൊലീസുകാര്‍ക്കുള്ള ചിലവിന് പണം നല്‍കാന്‍ സര്‍കാര്‍ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. പരാതിക്കാരില്‍ നിന്ന് വാങ്ങിയ പണം തിരികെ കൊടുത്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസിലെ തുടര്‍നടപടികളില്‍ സഹായിക്കാന്‍ അമികസ്‌ക്യൂറിയെ ഹൈക്കോടതി നിയമിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....