കൊച്ചിയിലെ മിഷേല്‍ ഷാജിയെന്ന പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ വര്‍ഷം മൂന്ന് ആകാറായിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ചും. മിഷേലിന്റേത് ആത്മഹത്യയെന്ന് ലോക്കല്‍ പൊലീസിനെപ്പോലെ ക്രൈംബ്രാഞ്ചും അന്വേഷണം നടത്താതെ വിധിയെഴുതിയെന്നാണു ബന്ധുക്കളുടെ പരാതി. മിഷേലിന്റേത് കൊലപാതകമാണെന്ന് തെളിവുകള്‍ സഹിതം ആരോപിക്കുകയാണ് കുടുംബം. കുറ്റപത്രം സമര്‍പ്പിക്കാതെ നീട്ടിക്കൊണ്ടുപോകുന്നത് കേസ് അട്ടിമറിക്കാനാണെന്നും കുടുംബം ആരോപിക്കുന്നു. 'മിഷേല്‍ ഉണ്ടോയെന്ന് ചോദിച്ച് ഹോസ്റ്റലിലെ സുഹൃത്ത് എന്നെ വിളിച്ചു. വെള്ളിയാഴ്ചയാണ് അവള്‍ ഹോസ്റ്റലിലേക്ക് പോയത്. അതുകൊണ്ടാണ് ഞായറാഴ്ച വീട്ടിലേക്കു വരാതിരുന്നതെന്ന് കരുതി. അവള്‍ പള്ളിയില്‍ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയതാണ്. ഹോസ്റ്റലില്‍ എത്തിയില്ലെന്ന് സുഹൃത്ത് പറയുകയായിരുന്നു.'-മിഷേലിന്റെ അമ്മ പറഞ്ഞു. 'ജലപ്രാണികളുടെ യാതൊരുവിധ ആക്രമണങ്ങളും മിഷേലിന്റെ ശരീരത്തില്‍ ഉണ്ടായിട്ടില്ല. മറിച്ച് മനുഷ്യരുടെ ബലപ്രയോഗങ്ങളും നഖപ്പാടുകളും ശരീരത്തില്‍ ഉണ്ടായിരുന്നു. മൂക്കിന്റെ രണ്ടുഭാഗത്തും നഖം താണ പാടുകളുണ്ട്. മുഖം അമര്‍ത്തിപ്പിടിച്ചപ്പോഴുണ്ടായതാണത്. കൈത്തണ്ടയില്‍ 4 വിരലുകള്‍ ആഴത്തില്‍ പതിഞ്ഞ് രക്തംകട്ട പിടിച്ച നിലയിലാണ്. മിഷേലിന്റെ രണ്ടു കൈകളിലും ബലംപ്രയോഗിച്ചതിന്റെ പാടുകളുണ്ട്. ചുണ്ട് മുറിഞ്ഞ നിലയിലായിരുന്നു. ഒരു കമ്മല്‍ വലിച്ചുപൊട്ടിച്ച നിലയിലാണ്. ചെവിയില്‍ നിന്ന് ചോരയൊഴുകുന്നുണ്ടായിരുന്നു.'-മിഷേലിന്റെ പിതാവ് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....