എരുമേലി: ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ തീര്‍ത്ഥാടക സംഘത്തിലെ കുഞ്ഞു മാളികപ്പുറത്തിനോട് മോശമായി പെരുമാറിയ തൊഴിലാളിയെ കോടതി റിമാന്‍ഡ് ചെയ്തു. തമിഴ്‌നാട് രാമനാഥപുരം സ്വദേശി ജയപാലന്‍ (31) ആണ് ഈ മാസം 24 വരെ റിമാന്‍ഡിലായത്. ഹോട്ടല്‍ പോലീസ് അടപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പഞ്ചായത്ത് ജങ്ഷനില്‍ മെഡിക്കല്‍ സ്റ്റോറിന് സമീപമുള്ള താത്കാലിക ഹോട്ടലാണ് അടപ്പിച്ചത്. വടക്കന്‍ കേരളത്തില്‍നിന്നെത്തിയ തീര്‍ത്ഥാടക സംഘത്തിലെ ഒമ്പത് വയസ്സുള്ള ബാലിക ഭക്ഷണം കഴിച്ച ശേഷം കൈകഴുകാന്‍ പോയപ്പോള്‍ ടാപ്പ് ഉയരത്തിലായതിനാല്‍ തൊഴിലാളി ബാലികയെ എടുത്തു പൊക്കി കൈ കഴുകിക്കുകയും ഇതിനിടെ മോശമായി പെരുമാറുകയുമായിരുന്നു. സംഭവം കണ്ട തീര്‍ഥാടകര്‍ തൊഴിലാളിയെ ചോദ്യംചെയ്യുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. എരുമേലി എസ്.എച്ച്.ഒ. മനോജ് മാത്യുവിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി തൊഴിലാളിയെ കസ്റ്റഡിയിലെടുത്തശേഷം ഹോട്ടല്‍ അടപ്പിച്ചു. ഭക്തരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരം തൊഴിലാളിക്കെതിരേ കേസ് എടുത്ത് കോടതിയില്‍ ഹാജരാക്കി 24 വരെ റിമാന്‍ഡുചെയ്തു. തീര്‍ത്ഥാടന കാലത്ത് എരുമേലിയില്‍ ജോലിതേടിയെത്തിയ തൊഴിലാളിക്ക് മെഡിക്കല്‍ കാര്‍ഡോ പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റോ ഇല്ല. രാമനാഥപുരം ജില്ലയില്‍ മോഷണം, വഞ്ചന തുടങ്ങി പല കേസുകള്‍ പ്രതിയുടെ പേരിലുള്ളതായാണ് പോലീസ് നല്‍കുന്ന സൂചനകള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....