വൈറ്റില ബൈപ്പാസില്‍ വാഹനാപകടത്തില്‍ മുന്‍ മിസ് കേരള അടക്കം മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. കാറോടിച്ചിരുന്ന അബ്ദുള്‍റഹ്മാന്‍ ഒന്നാം പ്രതിയാകും. കാറിനെ പിന്തുടര്‍ന്ന സൈജു എം. തങ്കച്ചന്‍ രണ്ടാം പ്രതിയാകും. ഏഴ് പ്രതികളാണുള്ളത്. നമ്പര്‍ 18 ഹോട്ടലിലെ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനായിട്ടില്ല. പാര്‍ട്ടി നടത്തിയ ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയ് ജെ. വയലാറ്റാണ് മൂന്നാം പ്രതി. ഹോട്ടല്‍ ജീവനക്കാരാണ് നാലുമുതല്‍ ഏഴുവരെ പ്രതികള്‍. പാര്‍ട്ടിയില്‍ ഉന്നതരടക്കം പങ്കെടുത്തുവെന്ന് സംശയങ്ങള്‍ പലതുമുണ്ടായിട്ടും പോലീസ് അതെല്ലാം നിരാകരിക്കുകയാണ് ചെയ്തത്. ദുരൂഹതയും വ്യക്തതയില്ലായ്മകളും പലതുമുണ്ടായിട്ടും പോലീസ് അതൊന്നും പരിഗണിച്ചില്ല. മാധ്യമങ്ങളും ജനങ്ങളും വിഷയം ചര്‍ച്ച ചെയ്തതോടെയാണ് അന്വേഷണം കാറിനെ പിന്തുര്‍ന്ന സൈജുവിലേക്ക് തിരിക്കുന്നത്. കേസില്‍ ആദ്യം മുതല്‍ പോലീസിന്റെ ഭാഗത്തു നിന്ന് ഉദാസീനതയും പലതും അവഗണിക്കാനുള്ള നീക്കവുമാണ് ഉണ്ടായിരുന്നത്. പോലീസിലെ ഉന്നതോദ്യോഗസ്ഥര്‍ ഹോട്ടലിലെ പാര്‍ട്ടിയിലുണ്ടായിരുന്നു എന്നും ആരോപണമുയര്‍ന്നു. അതിനാലാണ് ചിലയിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ മാത്രം കാണാതായതെന്നാണ് ആരോപണം. ദൃശ്യങ്ങള്‍ക്കു വേണ്ടി വലിയ അന്വേഷണങ്ങള്‍ നടത്തി എന്ന് വരുത്തിത്തീര്‍ത്ത് അവ വിട്ടുകളയുകയാണ് പോലീസ് ചെയ്തത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....