ഭൂമി വില്‍പ്പനയുടെ പേരില്‍ വയോധികനോട് അടുത്തിടപഴകി, അശ്ലീലമെന്നു തോന്നിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടിയെന്ന കേസില്‍ മൂന്നുപേര്‍ പന്തളം പോലീസിന്റെ പിടിയിലായി. അടൂര്‍ ചേന്നംപള്ളില്‍ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം കൂട്ടുവാളക്കുഴിയില്‍ സിന്ധു (41), പന്തളം കുരമ്പാല തെക്ക് സാഫല്യത്തില്‍ മിഥു (25), പെരിങ്ങനാട് കുന്നത്തുകര അരുണ്‍ നിവാസില്‍ അരുണ്‍ കൃഷ്ണന് (32) എന്നിവരാണ് അറസ്റ്റിലായത്. 2,18000 രൂപയും അരപ്പവന്റെ മോതിരവും റൈസ് കുക്കറുമാണ് തട്ടിയെടുത്തത്. പന്തളം മുടിയൂര്‍ക്കോണം സ്വദേശിയായ വയോധികന്റെ മക്കള്‍ ഭൂമി വില്‍പ്പനയ്ക്കായി അച്ഛന്റെ ഫോണ്‍ നമ്പര്‍വെച്ച് പരസ്യം നല്‍കിയിരുന്നു. ഈ ഫോണ്‍ നമ്പരിലാണ്, സിന്ധു വസ്തു വാങ്ങാനെന്ന വ്യാജേന പലതവണ വയോധികനെ ബന്ധപ്പെട്ടത്. മക്കള്‍ ജോലിസ്ഥലത്തായിരുന്നു. വയോധികന് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. നംവംബര്‍ ആദ്യ ആഴ്ചയില്‍ വീട്ടിലെത്തി സാഹചര്യങ്ങള്‍ മനസ്സിലാക്കി. ഡിസംബര്‍ ഏഴിന് ഉച്ചയ്ക്ക് 2.30-ന് സ്ഥലം കാണാനെന്ന വ്യാജേന മിഥുവിനൊപ്പം കാറില്‍ വീണ്ടും വീട്ടിലെത്തി. വീട്ടില്‍ക്കടന്ന സിന്ധു വയോധികനൊപ്പമുള്ള ചിത്രങ്ങള്‍ മിഥുനെക്കൊണ്ട് എടുപ്പിച്ചു. ഇത് കാണിച്ചായിരുന്നു ഭീഷണിയും പണംതട്ടലുമെന്ന് പോലീസ് പറഞ്ഞു. ചിത്രങ്ങള്‍ പുറത്തുവിടുമെന്നും പോലീസില്‍ അറിയിച്ച് ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പണവും മോതിരവും തട്ടിയെടുത്തത്. ഡിസംബര്‍ ഏഴിന് വീട് മുഴുവന്‍ പരിശോധന നടത്തി സ്വര്‍ണമോതിരം കൈക്കലാക്കി. 13 ലക്ഷം രൂപ വേണമെന്നായിരുന്നു ആവശ്യം. ഇല്ലെന്നറിയിച്ചപ്പോള്‍ ബാങ്ക് പാസ് ബുക്ക് കണ്ടെടുത്ത് ഇതിലുള്ള രണ്ടുലക്ഷം രൂപ ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇവര്‍ വന്ന കാറില്‍ത്തന്നെ പന്തളത്തുള്ള ബാങ്കിലെത്തി ഒന്നരലക്ഷം രൂപ പണമായി എടുത്തു. 50,000 രൂപ സിന്ധുവിന്റെ അക്കൗണ്ടിലേക്കും മാറ്റി. ഡിസംബര്‍ ഒന്‍പതിന് പോലീസുകാരനെന്ന് ധരിപ്പിച്ച് അരുണ്‍കുമാറിനെയും കൂട്ടി സിന്ധു വീണ്ടും വീട്ടിലെത്തി. പ്രശ്നം ഒത്തുതീര്‍പ്പാക്കാനാണെന്ന് പറഞ്ഞ് ബാങ്കിലുണ്ടായിരുന്ന 18,000 രൂപയും മൂന്ന് ലക്ഷം രൂപയുടെ ചെക്കും ഒപ്പിട്ടുവാങ്ങി സ്ഥലംവിട്ടു. പത്താംതീയതി വീണ്ടും മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ട് വിളി തുടങ്ങി. ഇതിനിടെ വയോധികന് മകനെ വിവരം അറിയിച്ചിരുന്നു. വൈകീട്ട് നാലരയോടെ പണം നല്‍കാമെന്നു പറഞ്ഞ് സിന്ധുവിനെ വീട്ടില്‍ വിളിപ്പിച്ച് പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. നഗരസഭാ കൗണ്‍സിലര്‍ സൗമ്യാ സന്തോഷും പോലീസിനെ സഹായിച്ചു. ജില്ലാ പോലീസ് മേധാവി ആര്.നിശാന്തിനിയുടെയും അടൂര്‍ ഡിവൈ.എസ്.പി. ആര്. ബിനുവിന്റെയും നിര്‍ദേശപ്രകാരം പന്തളം എസ്.എച്ച്.ഒ. എസ്. ശ്രീകുമാര്‍, എസ്.ഐ. ജി. ഗോപന്, എ.എസ്.ഐ. മാരായ സന്തോഷ്, അജിത്, സി.പി.ഒ.മാരായ മഞ്ജുേമാള്, കൃഷ്ണദാസ്, സുഭാഷ്, എം. നാദിര്‍ഷ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയതും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....