പോത്തന്‍കോട്ടെ വീട് കയറിയുള്ള കൊലപാതകത്തിന്റെ ആഘാതം മാറും മുന്‍പ് തിരുവനന്തപുരത്തെ ഞെട്ടിച്ച് വീണ്ടും ഗുണ്ടാ ആക്രമണം. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് യുവാവിനെ വീട്ടില്‍ കേറി ആക്രമിച്ചത്. ആറാലുമൂട് സ്വദേശി സുനിലിന്റെ വീട്ടിലാണ് സാമൂഹിക വിരുദ്ധര്‍ ആക്രമണം നടത്തിയത്. തലയ്ക്ക് വെട്ടേറ്റ സുനിലിനെ നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമം നടന്നത്. രഞ്ജിത്ത്, അഭിലാഷ് എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇവരെ കൂടാതെ തിരിച്ചറിയാത്ത രണ്ട് പേര്‍ കൂടി അക്രമിസംഘത്തിലുണ്ടായിരുന്നു. നേരത്തെയും സുനിലും ഇവരും തമ്മില്‍ കൈയ്യാങ്കളി നടന്നിരുന്നുവെന്നാണ് സൂചന. കുട്ടികളുടെ മുന്നില്‍ വച്ചാണ് സുനിലിനെ മര്‍ദ്ദിച്ചതും വെട്ടിയതും മര്‍ദ്ദിച്ചതും. കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമ കാരണമെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ സുനിലിന്റെ തലയ്ക്ക് 12 തുന്നലിട്ടു. അക്രമം നടന്നപ്പോള്‍ തന്നെ പൊലീസിനെ വിളിച്ചെങ്കിലും ആരും സ്ഥലത്ത് എത്തിയില്ലെന്നും ഇന്ന് രാവിലെയാണ് പൊലീസ് വന്നതെന്നും സുനിലിന്റെ ഭാര്യ ആരോപിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....