ഹൃദയദാനത്തിനായി ശവസംസ്‌കാരച്ചടങ്ങ് മാറ്റിവച്ച പെരുകാവ് കോണക്കോട് ലെയിന്‍ ശ്രീനന്ദനത്തില്‍ ബിജുവിന്റെ(44) ബന്ധുക്കള്‍ മസ്തിഷ്‌ക മരണാനന്തര അവയവ ദാതാക്കളുടെ കൂട്ടത്തില്‍ വേറിട്ട മാതൃക സൃഷ്ടിച്ചു. അപരാജിത എന്ന സ്ഥാപനത്തിന്റെ കരാര്‍ ജീവനക്കാരനായി മലയാള മനോരമ തിരുവനന്തപുരം യൂണിറ്റില്‍ ഡേറ്റ എന്‍ട്രി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ബിജു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹൃദയസ്തംഭനമുണ്ടായത്. പിന്നാലെ മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു. ബിജുവിന്റെ സഹോദരീ ഭര്‍ത്താവായ പ്രദീപാണ് അവയവദാനത്തെക്കുറിച്ച് ബിജുവിന്റെ അച്ഛന്‍ നാരായണന്‍ നായരോടും അമ്മ ഭാനുമതിയമ്മയോടും തന്റെ ഭാര്യയും ബിജുവിന്റെ സഹോദരിയുമായ മീരയോടും സൂചിപ്പിച്ചത്. കുടുംബമൊന്നാകെ അവയവദാനത്തിന് അനുകൂല നിലപാടെടുത്തു. ഹൃദയം, കരള്‍, വൃക്കകള്‍, നേത്രപടലം എന്നിവയാണ് ദാനം ചെയ്യാന്‍ തീരുമാനിച്ചത്. കുടുംബമൊന്നാകെ അവയവദാനത്തിനു തയ്യാറായത് ആരോഗ്യ മന്ത്രി ഉള്‍പ്പെടെ സമൂഹത്തിന്റെയൊന്നാകെ ആദരവ് ഏറ്റുവാങ്ങിയ തീരുമാനമായി. തുടര്‍ന്ന് എസ്‌കെ ആശുപത്രിയിലെ ഇന്റെന്‍സിവിസ്റ്റ് ഡോ.രവി, ഡോ. നോബിള്‍ ഗ്രേഷ്യസ് (മൃതസഞ്ജീവനി ) എന്നിവര്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കി. എന്നാല്‍, സംസ്ഥാനത്ത് ഹൃദയം സ്വീകരിക്കുന്നതിനു രോഗികളാരും മൃതസഞ്ജീവനിയില്‍ പേര് റജിസ്റ്റര്‍ ചെയ്തിരുന്നില്ല. തുടര്‍ന്ന് ചെന്നൈയില്‍നിന്ന് സ്വീകര്‍ത്താവിനെ കണ്ടെത്തി. ഉച്ചയ്ക്ക് 12.30ന് ബിജുവിന്റെ സംസ്‌കാരച്ചടങ്ങു നടത്താനാണ് ബന്ധുക്കള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ചെന്നൈയില്‍നിന്നും ഡോക്ടര്‍മാര്‍ എത്തി ഹൃദയം എടുക്കുന്നത് വൈകുമെന്ന അറിയിപ്പു ലഭിച്ചപ്പോള്‍ ബന്ധുക്കള്‍ ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു. മൃതസഞ്ജീവനിയുടെ ചരിത്രത്തില്‍ തന്നെ ഇത്തരം ഒരു മാതൃക സൃഷ്ടിച്ച കുടുംബാംഗങ്ങളെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജും മൃതസഞ്ജീവനി അധികൃതരും പ്രശംസിച്ചു. സംസ്‌കാരം രാത്രി 7.30 ന് വീട്ടുവളപ്പില്‍ നടത്തി. ഹൃദയം ചെന്നൈ എംജിഎം ആശുപത്രിയിലും കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലും ഒരു വൃക്ക മെഡിക്കല്‍ കോളജ് ആശുപത്രിയിലും നേത്രപടലങ്ങള്‍ ഗവ. കണ്ണാശുപത്രിയിലും ചികിത്സയിലുള്ള രോഗികള്‍ക്കാണ് നല്‍കുന്നത്. വൈകിട്ട് മൂന്നരയോടെ ഹൃദയം വിമാനമാര്‍ഗം ചെന്നൈയിലേയ്ക്കു കൊണ്ടുപോയി. യാത്രാതടസമുണ്ടാകാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ജില്ലാകലക്ടര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ആശുപത്രിയിലെത്തിയാണ് നടപടികള്‍ ഏകോപിപ്പിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....