കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാനും സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിടാനും കത്തു നല്‍കിയത് ഏതു ചട്ടപ്രകാരമെന്നു മാധ്യമങ്ങളോടു ബോധിപ്പിക്കേണ്ട കാര്യമില്ലെന്ന് ഉന്നതവിഭ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ടതിനെക്കുറിച്ചു ഗവര്‍ണറോടു ചോദിക്കൂവെന്നും മന്ത്രി പറഞ്ഞു. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി വന്നതിനു പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. നിയമനം കോടതി അംഗീകരിച്ചതു സ്വാഗതാര്‍ഹമായ കാര്യമാണെന്നു മന്ത്രി പറഞ്ഞു. നിയമനത്തില്‍ എന്തെങ്കിലും അപാകതയുള്ളതായി കോടതി കണ്ടില്ല. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഗുണമേന്മാ വികസനമുണ്ടാക്കുന്ന വകുപ്പിന്റെ നടപടികള്‍ക്കു കോടതിവിധി ആവേശം പകരും. അക്കാദമിക മികവ് തുടരാന്‍ വിസിക്കും വിധി ഗുണകരമാകും. സര്‍ക്കാരും ഗവര്‍ണറും തമ്മിലും ചാന്‍സലറും പ്രോ ചാന്‍സലറും തമ്മിലും നടക്കുന്ന ആശയവിനിമയം മാധ്യമങ്ങള്‍ക്കു മുന്‍പില്‍ ചര്‍ച്ച ചെയ്യുന്നതു ധാര്‍മികമായ കാര്യമല്ല. അതൊരു 'ഡിപ്ലോമാറ്റിക്' ആയ ബന്ധമാണ്. അതിന്റെ മാന്യത കാത്തുസൂക്ഷിക്കേണ്ടതു പ്രധാനമാണ്. വിവരങ്ങള്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തിയ ഗവര്‍ണര്‍ ഈ മാന്യത കാണിച്ചില്ലെന്ന അഭിപ്രായമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അദ്ദേഹം തന്റെ പിതാവിനെക്കാള്‍ പ്രായമുള്ളയാളാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. അനുഭവസമ്പത്തുകൊണ്ടും ജീവിതപരിചയംകൊണ്ടും ഉയരത്തില്‍ നില്‍ക്കുന്നയാളെപ്പറ്റി അങ്ങനെ പറയാന്‍ താന്‍ തയാറല്ലെന്നും ബിന്ദു പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....