പനാജി: ലൈംഗികാരോപണത്തില്‍ ഉള്‍പ്പെട്ട ഗോവ നഗരവികസന മന്ത്രിയും ബി.ജെ.പി നേതാവുമായി മിലിന്ദ് നായിക് രാജിവച്ചു. മന്ത്രിയുടെ ഓഫീസില്‍ വച്ച് ബിഹാര്‍ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് വാര്‍ത്താസമ്മേളനം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രി രാജിവെച്ചു. കൃത്യവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കാന്‍ നായിക് രാജി സമര്‍പ്പിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മിലിന്ദിന്റെ രാജി സ്വീകരിച്ച് ഗവര്‍ണര്‍ക്ക് അയച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. കാബിനറ്റ് അംഗമെന്ന നിലയിലുള്ള അധികാരം ദുരുപയോഗം ചെയ്ത് സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്തതില്‍ നായികിന് പങ്കുണ്ടെന്ന് കോണ്‍ഗ്രസ് ഗോവ അധ്യക്ഷന്‍ ഗിരീഷ് ചോദങ്കര്‍ മാസങ്ങള്‍ക്ക് മുന്‍പ് ആരോപണം ഉന്നയിച്ചിരുന്നു. പീഡനം നടത്തിയ മന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണമെന്നും ഗിരീഷ് ചോദങ്കര്‍ ആവശ്യപ്പെട്ടു. ലൈംഗിക പീഡനം നടത്തിയ മന്ത്രി മിലന്ദ് മാലിക്കാണെന്നും ഇയാളെ സര്‍ക്കാറില്‍ നിന്നും പുറത്താക്കണമെന്നും ഇത്തരം ആളുകളെ സംരക്ഷിച്ചാല്‍ പ്രതിപക്ഷത്തോട് ജനം പൊറുക്കില്ലെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. മിലിന്ദ് നായികിന്റെ പേര് ചോദങ്കര്‍ വ്യക്തമാക്കിയതിന് പിന്നാലെ ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സങ്കല്‍പ് അമോങ്കറും മന്ത്രിക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ദക്ഷിണ ഗോവയിലെ മോര്‍മുഗാവോ മണ്ഡലത്തില്‍ നിന്നും ജയിച്ചാണ് മിലിന്ദ് നിയമസഭയിലെത്തിയത്. തുടര്‍ന്ന് പ്രമോദ് സാവന്ത് മന്ത്രിസഭയില്‍ നഗരവികസനകാര്യ വകുപ്പ് കൈകാര്യം ചെയ്യുകയും ചെയ്തു. മനോഹര്‍ പരീക്കറുടെ നേതൃത്വത്തിലുള്ള മുന്‍ മന്ത്രിസഭയിലും അദ്ദേഹം അംഗമായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....