News Beyond Headlines

26 Sunday
April

അശ്ലീല കെണിയില്‍പ്പെടുത്തി തട്ടിപ്പ്; 10 ലക്ഷം നഷ്ടപ്പെട്ടയാളുടെ പരാതിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍

വിദ്യാര്‍ഥികളെ അശ്ലീല കെണിയില്‍പ്പെടുത്തുന്ന സംഘം പിടിയിലായി. പിടിയിലായ അശോക് പട്ടിദാര്‍, നീലേഷ് പട്ടിദാര്‍, വല്ലഭ് പട്ടിദാര്‍ എന്നിവര്‍ രാജസ്ഥാന്‍ സ്വദേശികളാണ്. രാജസ്ഥാനിലെത്തിയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് പ്രതികളെ കുടുക്കിയത്. തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ഥിയുടെ പരാതിയിലാണ് പോലീസ് സംഘത്തെ കുടുക്കിയത്. കേരളത്തില്‍ നിന്ന് നിരവധി വിദ്യാര്‍ഥികള്‍ ഇവരുടെ കെണിയില്‍ കുടുങ്ങിയിരുന്നു. സംഘത്തിന്റെ അശ്ലീല കെണിയില്‍ കുടുങ്ങി പത്ത് ലക്ഷം രൂപയാണ് തിരുവനന്തപുരത്ത് നിന്നുള്ള വിദ്യാര്‍ഥിക്ക് നഷ്ടമായത്. ഇയാളുടെ പരാതിയിലാണ് സിറ്റി സൈബര്‍ പോലീസിന്റെ ഒരു സംഘം പ്രതികളെ തേടി രാജസ്ഥാനലേക്ക് പോയത്. പരാതി ലഭിച്ചതിനേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ മൊബൈല്‍ ഫോണുകള്‍ ട്രാക് ചെയ്തിരുന്നു. ഇത് രാജസ്ഥാനിലാണെന്നും പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്ന ആണ്‍ വിദ്യാര്‍ഥികലുടെ ലാപ്ടോപിലേക്കും മൊബൈലിലേക്കും പോപ് ആപ് സന്ദേശങ്ങള്‍ അയച്ചുകൊണ്ടാണ് സംഘം തട്ടിപ്പിന് തുടക്കമിടുന്നത്. അശ്ലീല സന്ദേശങ്ങള്‍ക്കൊപ്പം ലിങ്കുമുണ്ടാകും. ഇവരുടെ കെണിയില്‍ കുടുങ്ങുന്ന വിദ്യാര്‍ഥികള്‍ ചാറ്റ് നടത്തും. സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും അശ്ലീല ചിത്രങ്ങളും സംഘം അയച്ചു നല്‍കും. വിദ്യാര്‍ഥികളുമായി കുറച്ചു ദിവസത്തിനുള്ളില്‍ സൗഹൃദം സ്ഥാപിച്ച ശേഷം സിബിഐയുടെ സൈബര്‍ സെല്ലില്‍ നിന്ന് എന്ന് പറഞ്ഞ് വിളിക്കും. ചാറ്റിന്റെ വിവരങ്ങള്‍ ഇത് മാധ്യമങ്ങളില്‍ നല്‍കുമെന്ന് പറഞ്ഞ് ഭീഷണപ്പെടുത്തും. തുടര്‍ന്ന് പണം എന്നാവശ്യപ്പെടും. ഇവര്‍ നല്‍കുന്ന വാലറ്റുകളിലേക്കാണ് പണം അയച്ചുനല്‍കേണ്ടത്. ഇത്തരത്തില്‍ ഒട്ടേറെ പേര്‍ക്ക് പണം നഷ്ടമായതായാണ് വിവരം. തട്ടിപ്പിന് ഉപയോഗിച്ച വാലറ്റുകളും മൊബൈല്‍ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ രാജസ്ഥാനില്‍ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് സംഘം രാജസ്ഥാനിലേക്ക് പോയി. അസിസ്റ്റന്റ് കമ്മീഷണര്‍ ശ്യാംലാല്‍, ഉദ്യോഗസ്ഥരായ ഷിബു, സുനില്‍കുമാര്‍, വിപിന്‍ ഭാസ്‌കര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് രാജസ്ഥാനിലേക്ക് പോയത്. മലയാളിയായ ജോധ്പുര്‍ കമ്മീഷണര്‍ ജോസ്മോന്‍ ഐപിഎസിന്റെ സഹായത്തിലാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....