അച്ഛനും അമ്മയ്ക്കുമൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നാലുവയസ്സുകാരന് മാതാപിതാക്കളുടെ കണ്‍മുന്നില്‍ ബസ് കയറി ദാരുണാന്ത്യം. കരകുളം കാച്ചാണി അയണിക്കാട് വാരിക്കോണത്ത് 'ശ്രീഹരി'യില്‍ ബിജുകുമാറിന്റെയും സജിതയുടെയും ഏകമകന്‍ ശ്രീഹരിയാണ് ശനിയാഴ്ച വൈകീട്ട് ആറരയോടെ പാളയത്ത് നടന്ന അപകടത്തില്‍ മരിച്ചത്. പത്തുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം ജനിച്ച കുഞ്ഞാണ് അഞ്ചാം വയസ്സില്‍ നഷ്ടമായത്. ഇക്കഴിഞ്ഞ സെപ്തംബറിലാണ് ശ്രീഹരിക്ക് നാല് വയസ്സ് തികഞ്ഞത്. പാളയം-ബേക്കറി റോഡിലായിരുന്നു അപകടം. തമ്പാനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ഇവര്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന് മുന്നിലിരുന്ന ശ്രീഹരി തെറിച്ച് ബസിന് അടിയില്‍പ്പെട്ടു. ബസിന്റെ ടയറുകള്‍ തലയിലൂടെ കയറിയിറങ്ങി കുഞ്ഞ് തല്‍ക്ഷണം മരിച്ചു. പാളയത്തെ ഓഡിറ്റോറിയത്തില്‍ ബന്ധുവിന്റെ കല്യാണത്തിന് പോകും വഴിയായിരുന്നു അപകടം. കുഞ്ഞ് അപകടത്തില്‍പ്പെട്ടതുകണ്ട് അമ്മ സജിത കുഴഞ്ഞുവീണു. കുഞ്ഞിനെയും ഇവരെയും കണ്ടുനിന്നവര്‍ ഉടന്‍തന്നെ എസ്.എ.ടി.ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞ് മരിച്ച വിവരം രാത്രി വൈകിയാണ് അമ്മയെ അറിയിച്ചത്. പെയിന്റിങ് പണിക്കാരനാണ് ബിജു. കണ്‍മുന്നില്‍ മറഞ്ഞത് കാത്തിരുന്നു കിട്ടിയ കണ്‍മണി പേരൂര്‍ക്കട: കാത്തിരുന്നു കിട്ടിയ കണ്‍മണിയെ മാതാപിതാക്കളുടെ മുന്നില്‍വെച്ചാണ് മരണം കവര്‍ന്നെടുത്തത്. കരകുളം പഞ്ചായത്തിലെ എട്ടാം വാര്‍ഡായ അയണിക്കാടിലെ വാരിക്കോണത്ത് താമസിക്കുന്ന ബിജു-സജിത ദമ്പതിമാരുടെ മകന്‍ നാലുവയസ്സുകാരനായ ശ്രീഹരിയാണ് ശനിയാഴ്ച വൈകീട്ട് ആറരമണിയോടെ പാളയം നന്ദാവനത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. കാട്ടാക്കട സ്വദേശിയായ ബിജുവും കരകുളം സ്വദേശിയായ സജിതയും വിവാഹിതരായി നീണ്ട പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു കുട്ടി ജനിച്ചത്. ഇതിനിടെ സജിതയ്ക്ക് കുടുംബ ഓഹരിയായി കരകുളത്ത് കിട്ടിയ മൂന്നര സെന്റ് സ്ഥലത്ത് സര്‍ക്കാര്‍ സഹായത്തോടെ വീട് പണിതു. കൂലിപ്പണിക്കാരനായ ബിജു ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് വീടുപണി പൂര്‍ത്തീകരിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസമാണ് ശ്രീഹരിയുടെ നാലാം പിറന്നാള്‍ ആഘോഷിച്ചത്. ബിജുവിന്റെ കൂട്ടുകാരും ഇതില്‍ പങ്കെടുത്തു. ബിജുവിനെയും കുടുംബത്തെയും കുറിച്ച് നാട്ടുകാരും സുഹൃത്തുക്കളും പറഞ്ഞുനിര്‍ത്തുന്നത്, ശ്രീഹരിയെന്ന കുട്ടിയിലാണ്. ഒരു വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനായാണ് ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ ബിജുവും സജിതയും ശ്രീഹരിയും ബൈക്കില്‍ യാത്ര തിരിച്ചതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. വീട്ടില്‍ നിന്നിറങ്ങി അയല്‍വക്കത്തെ വീട്ടിലാണ് ഇവര്‍ ആദ്യം എത്തിയത്. സജിതയ്ക്ക് ധരിക്കാന്‍ ഇവിടെനിന്ന് ഹെല്‍മെറ്റ് വാങ്ങാനായിരുന്നു വന്നത്. ഇതിനിടയില്‍ ശ്രീഹരി ആ വീട്ടുകാരുമായി ഇടപഴകി നില്‍ക്കുകയായിരുന്നു. ഹെല്‍മെറ്റ് വാങ്ങിയശേഷം ബിജുവും സജിതയും ശ്രീഹരിയെ വിളിച്ചെങ്കിലും വരുന്നില്ലെന്ന ഭാവത്തില്‍ ആ കുരുന്ന് പിണക്കംനടിച്ചു. എന്നാല്‍ കുറുമ്പുകാരനായ ശ്രീഹരി പിന്നീട് മാതാപിതാക്കളോടൊപ്പം പോകാന്‍ തയ്യാറായി. ഈ യാത്രയിലാണ് ബിജുവിനെയും സജിതയെയും തീരാദുഃഖത്തിലാഴ്ത്തി ഏകമകനായ ശ്രീഹരിയെ മരണം തട്ടിയെടുത്തത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....