ഭാരവാഹികളെ തീരുമാനിച്ച് അറിയിക്കാനായി ബി.ജെ.പി. സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ എക്‌സല്‍ ഷീറ്റില്‍ ജാതി രേഖപ്പെടുത്താന്‍ കോളം. ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളുടെ പേരുവിവരം രേഖപ്പെടുത്താനുള്ള ഷീറ്റിലാണ് ജാതി ചോദിച്ചിരിക്കുന്നത്. പാര്‍ട്ടി ഘടകങ്ങളില്‍ ഇത് വലിയ വിവാദമായിരിക്കുകയാണ്. മുന്‍പെങ്ങും ഇങ്ങനെയൊരുരീതി പാര്‍ട്ടിയില്‍ ഉണ്ടായിട്ടില്ല. പേര്, സംഘടനാ ചുമതല, മൊബൈല്‍ നമ്പര്‍, ജനനത്തീയതി, ഇ-മെയില്‍ വിലാസം, ജാതി, വിദ്യാഭ്യാസയോഗ്യത, മേല്‍വിലാസം എന്നക്രമത്തിലാണ് എക്‌സല്‍ ഷീറ്റില്‍ വ്യക്തിവിവരം അയയ്‌ക്കേണ്ടത്. ബി.ജെ.പി. ഔദ്യോഗികമായി പുറത്തിറക്കിയ സര്‍ക്കുലറുകളില്‍ ജാതിയുടെ കാര്യം പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ ഭാരവാഹികളെ നിശ്ചയിക്കുമ്പോള്‍ 'ജാതി സന്തുലനം' പാലിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് പാര്‍ട്ടി ഘടകങ്ങള്‍ക്ക് ബി.ജെ.പി.നേതൃത്വം വാക്കാല്‍ നല്‍കിയത്. ഇതുമൂലം മികവുള്ള പ്രാദേശികനേതാക്കള്‍ക്ക് അവസരം നഷ്ടമായതോടെ വിവാദം പുകഞ്ഞു. മേഖലാ സംഘടനാ സെക്രട്ടറിമാര്‍ അടക്കമുള്ള നേതാക്കളുടെ നിര്‍ദേശപ്രകാരം ജാതി സന്തുലനത്തിന്റെപേരില്‍ പലരെയും ഒഴിവാക്കിയതായി ആക്ഷേപമുയര്‍ന്നു. കൃഷ്ണദാസ് പക്ഷത്തെ ചില പ്രമുഖ പ്രാദേശികനേതാക്കളെ 'വെട്ടാ'നും ജാതി ആയുധമാക്കിയതായി ആരോപണമുണ്ടായി. സംസ്ഥാനസമിതിയംഗങ്ങളെ തീരുമാനിച്ചപ്പോഴും ജാതി പ്രധാന ഘടകമായിരുന്നു. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതിന്റെ ഭാഗമായാണ് ജാതി രേഖപ്പെടുത്തുന്നതെന്ന്, ചില നേതാക്കള്‍ കീഴ്ഘടകങ്ങളോടു പറഞ്ഞു. അതേസമയം ജാതിമാത്രം മാനദണ്ഡമാകുകയും പ്രവര്‍ത്തനമികവും പരിചയവും പരിഗണിക്കാതിരിക്കുകയും ചെയ്തത് പാര്‍ട്ടിക്ക് ദോഷംചെയ്യുമെന്ന് പ്രതിഷേധമുയര്‍ത്തിയ പ്രാദേശികനേതാക്കള്‍ വാദിക്കുന്നു. സംഘടനയുടെ ചരിത്രത്തിലിതുവരെ ജാതിനോക്കി നേതാക്കളെ തീരുമാനിച്ചിട്ടില്ലെന്ന് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി.മുകുന്ദന്‍ പറഞ്ഞു. ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ ജാതിചിന്ത വളര്‍ത്താനേ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....