News Beyond Headlines

04 Monday
May

ഖദറിട്ട വിപ്ലവകാരി, പ്രണയത്തിലും ജീവിതത്തിലും നിലപാടിലും

ഖദറിട്ട വിപ്ലവകാരിയായിരുന്നു. പി.ടി തോമസ്. വിശ്വസ്തനായ കോണ്‍ഗ്രസുകാരനായി ജീവിച്ചപ്പോഴും പാര്‍ട്ടി പോലും സ്വീകരിക്കാന്‍ മടിച്ച നിലപാടുകള്‍ മുഖമുദ്രയാക്കിയ നേതാവ്. ജീവിതത്തില്‍ എന്നും പി.ടി അങ്ങനെയായിരുന്നു. കെ.എസ്.യുക്കാരനായ കാലം മുതല്‍ പി.ടിയുടെ സഞ്ചാരം നിലപാടുകള്‍ മുറുകെ പിടിച്ചുകൊണ്ടായിരുന്നു. സ്വന്തം പ്രണയവും വിവാഹവും അതുപോലെ വിപ്ലവം തീര്‍ത്തതായിരുന്നു. ഇതരമതക്കാരിയെ പ്രണയിക്കുകയും മതം വിലക്കായി മുന്നില്‍ വന്നപ്പോള്‍ വിളിച്ചിറക്കി കൂടെകൂട്ടി മരണം വരെ ആ യാത്ര തുടര്‍ന്നു. ജാതിയുടെയും മതത്തിന്റെയും വേലികെട്ടുകളെ മറികടന്നുകൊണ്ടായിരുന്നു ആ പ്രണയം. ആ പ്രണയത്തിന് സാക്ഷിയായത് പ്രശസ്തമായ മഹാരാജാസ് കോളേജായിരുന്നു. അവിടെ വെച്ചാണ് പി.ടി ഉമയെ ആദ്യമായി കാണുന്നത്. പി.ടി തോമസ് എന്ന ക്രിസ്ത്യാനി പയ്യനും ബ്രാഹ്മണ കുടുംബാംഗമായ ഉമയും തമ്മിലുള്ള പ്രണയം സംഭവ ബഹുലമായിരുന്നു. രാഷ്ട്രീയമാണ് പി.ടിയെയും ഉമയെയും തമ്മില്‍ അടുപ്പിച്ചത്. അന്ന് അദ്ദേഹം കെ.എസ്.യു.വിന്റെ സംസ്ഥാന നേതാവ്. ഉമയാണെങ്കില്‍ മഹാരാജാസില്‍ കെ.എസ് യുവിന്റെ സജീവ പ്രവര്‍ത്തക. കോളേജ് യൂണിയനില്‍ ലേഡി റെപ്പ്, വൈസ് ചെയര്‍പേഴ്‌സണ്‍ തുടങ്ങിയ പദവികളിലും. അന്ന് പി.ടി മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്നു. ലോ കോളേജിലെ പഠനകാലത്തും പി.ടി പതിവായി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും സമരങ്ങള്‍ക്കുമായി നിരന്തരം മഹാരാജാസില്‍ കയറിയിറങ്ങി. രാഷ്ട്രീയത്തില്‍ സഹപ്രവര്‍ത്തകരായ ഇരുവരും വൈകാതെ അടുത്തു. ഉമ ക്രിസ്ത്യാനി പയ്യനെ പ്രണയിച്ചത് വീട്ടുകാര്‍ക്ക് ഉള്‍കൊള്ളാന്‍ ആകുമായിരുന്നില്ല. ഉമയുടെ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായി. പക്ഷേ ഉമയുടെ കൈ പിടിച്ച് മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു പി.ടിയുടെ തീരുമാനം. പി.ടി വീട്ടില്‍ വിളിച്ച് തന്റെ അമ്മയെ പ്രണയകാര്യം അറിയിച്ചു. പക്ഷെ, അമ്മയ്ക്ക് ഒരു നിര്‍ബന്ധമുണ്ടായിരുന്നു ആരെ വിവാഹം കഴിച്ചാലും കുഴപ്പില്ല കല്യാണം പള്ളിയില്‍ വെച്ച് തന്നെ നടത്തണമെന്ന്. പിന്നെ അതിനായി ശ്രമം. അങ്ങനെയിരിക്കെ കാനോന്‍ നിയമപ്രകാരം ആരെങ്കിലുമൊരാള്‍ ക്രിസ്ത്യന്‍ വിശ്വാസി ആയാല്‍ പള്ളിയില്‍ വെച്ച് വിവാഹം നടത്താനാവുമെന്ന് മനസ്സിലാക്കി. ഇതോടെ പി.ടി അതിനുള്ള ശ്രമം തുടങ്ങി. ആദ്യം ബിഷപ്പിനെ വിളിച്ചു. അദ്ദേഹം സമ്മതിച്ചില്ല. പക്ഷെ, കോതമംഗലം സെയ്ന്റ് ജോര്‍ജ് ഫൊറാന ചര്‍ച്ചിലെ ഫാദര്‍ ജോര്‍ജ് കുന്നംകോട്ട് പി.ടിയുടെയും ഉമയുടെയും വിവാഹം നടത്തി തരാമെന്ന് സമ്മതിച്ചു. വിവാഹ ദിവസം പി.ടി ഉമയെ കൂട്ടി നേരെ പോയത് വയലാര്‍ രവിയുടെ വീട്ടിലേക്കാണ്. മകളെ അന്വേഷിക്കേണ്ടെന്നും തന്റെ കൂടെ സുരക്ഷിതയായി ഉണ്ടാകുമെന്നും പി.ടി ഉമയുടെ വീട്ടില്‍ വിളിച്ച് അറിയിച്ചു. വയലാര്‍ രവിയുടെ വീട്ടില്‍ ബെന്നി ബെഹനാന്‍, വര്‍ഗീസ് ജോര്‍ജ് പള്ളിക്കര, ജയപ്രസാദ്, കെ.ടി. ജോസഫ് എന്നിവരുമുണ്ടായിരുന്നു. വയലാര്‍ രവിയുടെ ഭാര്യ മേഴ്‌സി രവി നല്‍കിയ സാരി അണിഞ്ഞ് മണവാട്ടിയായി ഉമ ഒരുങ്ങിനിന്നു. കോതമംഗലം പള്ളിയില്‍ വെച്ച് അങ്ങനെ പി.ടി ഉമയുടെ കഴുത്തില്‍ മിന്നുകെട്ടി. ഇടുക്കിയിലുള്ള പി.ടിയുടെ കുടുംബാഗംങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. പിന്നീടങ്ങോട്ടുള്ള ജീവിതത്തില്‍ പി.ടി പിടിയായും ഉമ ഉമയായും ജീവിച്ചു. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കള്‍ ജനിച്ചു, മൂത്ത മകന്‍ വിഷ്ണു. സ്വാമി വിവേകാനന്ദനോടുള്ള ഇഷ്ടം മനസില്‍ സൂക്ഷിച്ച പി.ടി ഇളയ മകന് വിവേക് എന്ന് പേരുനല്‍കി. ഒടുവില്‍ എന്നന്നേക്കുമായി ഉമയെ തനിച്ചാക്കി പി.ടി വിട പറഞ്ഞു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....