കൊച്ചി: മോണ്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണ കേസില്‍ ക്രൈംബ്രാഞ്ചിനെതിരെ ഇഡി ഹൈക്കോടതിയില്‍. ഇഡി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കേസ് രേഖകള്‍ കൈമാറുന്നില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. എന്നാല്‍ ഇഡിയുടെ പരാതി ശരിയല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. രേഖകള്‍ എത്രയും കൈമാറണമെന്ന് നിര്‍ദ്ദേശിച്ച കോടതി, കേസില്‍ കൃത്യമായ അന്വേഷണം നടക്കണമെന്ന് മാത്രമാണ് കോടതിയുടെ താല്‍പ്പര്യമുള്ളതെന്ന് പറഞ്ഞു. മോന്‍സനെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്നും മൂന്ന് കുറ്റപത്രം തയ്യാറായെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതിനിടെ, മോന്‍സന്‍ കേസില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ട മുന്‍ മജിസ്‌ട്രേറ്റ് എസ് സുദീപിനെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാന്‍ കോടതി ഇടക്കാല ഉത്തരവില്‍ റജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ വേണം നടപടിയെന്നും കോടതി വ്യക്തമാക്കി. ഇന്ന് നേരിട്ട് ഹാജരാകാന്‍ കോടതി സമന്‍സ് നല്‍കിയിരുന്നെങ്കിലും സുദീപ് ഹാജരായില്ല. ഈ സമന്‍സ് കോടതി റദ്ദാക്കി. ജഡ്ജിയെ വിമര്‍ശിച്ച് സ്വയം രക്തസാക്ഷിയാകാനാണ് സുദീപ് ശ്രമിക്കുന്നതെന്നും അന്വേഷണം തടസ്സപ്പെടുത്താന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....