കഴക്കൂട്ടംന്മ അച്ഛനെയും അമ്മയേയും യാത്രയാക്കി ട്രെയിനില്‍നിന്ന് ഇറങ്ങവേ കാല്‍ വഴുതി ട്രെയിനിന് അടിയില്‍പ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു. എറണാകുളം ചെറായി മുനമ്പം ചക്കുംതറ വീട്ടില്‍ അരവിന്ദാക്ഷന്റെയും സത്യഭാമയുടെയും മകന്‍ സി.എ. അജേഷ് (36) ആണു മരിച്ചത്. തുമ്പ വിഎസ്എസ്സിയിലെ സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ ആണ് അജേഷ്. വ്യാഴാഴ്ച കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് അപകടം. തന്റെ കൂടെ ക്വാര്‍ട്ടേഴ്സില്‍ ഉണ്ടായിരുന്ന അച്ഛനെയും അമ്മയേയും നാട്ടിലേക്കു യാത്രയാക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ അജേഷ് ലഗേജ് കയറ്റിയ ശേഷം ഇറങ്ങുമ്പോഴേക്കും ട്രെയിന്‍ വിട്ടു. പ്ലാറ്റ്‌ഫോമിലേക്കു ചാടി ഇറങ്ങുമ്പോള്‍ കാല്‍ വഴുതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍പ്പെട്ടു. റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ആര്യ. മകള്‍: ഹൃദ്യ. മൂന്നു വര്‍ഷം മുന്‍പാണ് തുമ്പ വിഎസ്എസ്സിയില്‍ എത്തുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....