News Beyond Headlines

30 Tuesday
December

അതിരുകള്‍ക്കപ്പുറത്തേക്ക് …

മനുഷ്യവര്‍ഗ്ഗം എന്നു മുതലാണ് ജാതി, മതം, വര്‍ണ്ണം, വര്‍ഗ്ഗം, ഭാഷ, തൊഴില്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വിവേചനവും പാര്‍ശ്വവല്‍ക്കരണവും ആരംഭിച്ചത് എന്ന കാര്യത്തില്‍ കൃത്യമായ കാലഗണന സാധിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ആദിമനുഷ്യനില്‍ തന്നെ ഇത് ആരംഭിച്ചു എന്നാണ് ബൈബിള്‍ പറയുന്നത്. ബൈബിളിലെ ആദ്യ ഗ്രന്ഥമായ ഉല്പത്തി പുസ്തകത്തില്‍ പറയുന്നത് ആദിമനുഷ്യന്റെ മക്കളായ കയിന്റെയും ഹാബേലിന്റെയും ഇടയില്‍ തൊഴിലിന്റെ അടിസ്ഥാനത്തില്‍ ഇതാരംഭിച്ചു എന്നാണ്. ഇവരില്‍ ഒരാള്‍ കൃഷിയും മറ്റൊരാള്‍ മൃഗസംരക്ഷണവും ജീവിതവൃത്തിയായി സ്വീകരിച്ചു. രണ്ടുപേരും ദൈവവിശ്വാസമുള്ളവരായിരുന്നു. അതുകൊണ്ട് അവര്‍ക്കുണ്ടായ വിളവിന് നന്ദി അറിയിക്കാനോ ഇനിയും ഈ സൗഭാഗ്യം തുടരാനോ ഒക്കെ ലക്ഷ്യമിട്ടുകൊണ്ട് വിളവിന്റെഅംശവുമായി ദൈവസന്നിധിയില്‍ ബലിയുമായിവന്നു. പക്ഷെ കൃഷിക്കാരനില്‍ ദൈവം പ്രസാദിച്ചില്ല, ആട്ടിടയന്റെ ബലിയിലേദൈവം പ്രസാദിച്ചുള്ളൂ എന്നാണ് വേദസാക്ഷ്യം. തന്റെ ബലി സ്വീകരിക്കാത്തതില്‍ വിഷണ്ണനായി നിന്ന കയീനോട് സംസാരിച്ച ദൈവം അവന്‍ എന്തോതെറ്റ്‌ചെയ്തു എന്നതുകൊണ്ടാണ് ബലിസ്വീകരിക്കാതിരുന്നത് എന്നാണറിയിച്ചത്. ഇതില്‍ ക്രൂദ്ധനായ കര്‍ഷകന്‍ ഇടയനെ അടിച്ചുകൊന്നു എന്നാണ് തുടര്‍ന്നുള്ള അറിയിപ്പ്. തങ്ങളുടെ തുടര്‍ജീവിതത്തിലെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേരും ദൈവാനുഗ്രഹത്തെ വ്യാഖ്യാനിച്ചതാണ് പ്രശ്‌നമായത് എന്ന് ആധുനികവേദവ്യാഖ്യാതാക്കള്‍ പറയുമ്പോഴും ഈ വിവരണം വേദമായികാണുന്ന യഹൂദനും, ആ ഗ്രന്ഥത്തെ വേദമായി സ്വീകരിക്കുന്ന ക്രൈസ്തവനും ഇതില്‍ കാര്യമുണ്ട് എന്ന് വിശ്വസിക്കുന്നു. മറ്റ്മതങ്ങളും സമാനമായ വിശ്വാസരീതികള്‍ അവലംബിക്കുന്നുണ്ടാകാം. എന്നാല്‍സാമൂഹികശാസ്ത്രപ്രകാരം ഈ വിഷയത്തെ പരിശോധിച്ചാല്‍ ഇത്തികച്ചും മനുഷ്യസംസ്‌കാര മധ്യത്തില്‍ മാത്രം ഉത്ഭവിച്ച ശത്രുതയാണ്എന്ന് കാണാന്‍ കഴിയും.മനുഷ്യ നിര്‍മ്മിതമായ ഈ അവസ്ഥദൂരീകരിക്കാനാണ് ദൈവം പരിശ്രമിക്കുന്നത് എന്ന് ക്രിസ്തുമസിന്റെ സന്ദേശംഘോഷിക്കുന്നു. ഈ തിരുത്തലിന് രണ്ട് വിധത്തിലുള്ള പശ്ചാത്തലവിശദീകരണംആവശ്യമാണ്. മനുഷ്യ ജീവിത സാഹചര്യത്തില്‍ കൃഷിയും കാലിവളര്‍ത്തലും അനിവാര്യമായ പ്രാഥമികതൊഴില്‍ മേഖലകളാണ്. ഇതില്‍ ഒന്നിന് മറ്റൊന്നിനെക്കൂടാതെ നിലനില്പില്ല. യഹൂദാസമൂഹത്തിന്റെ പ്രാഥമിക സാംസ്‌കാരിക ധാരണകളെ പരുവപ്പെടുത്തിയത് അവരുടെ ജീവിതത്തില്‍ സംഭവിച്ച നിര്‍ണ്ണായക സന്ദര്‍ഭങ്ങളാണ്. ദേശവാസി ആയിരുന്ന ആദ്യപിതാവ് എബ്രാഹാം സഞ്ചാരി ആകുന്നതും അതുമൂലം ആടുകളുടെ പരിപാലകനാകുന്നതും, പിന്നീട ്തുടര്‍ തലമുറ അഭയാര്‍ത്ഥി ആയി വിലാസമില്ലാത്തവരായി ഈജിപ്തില്‍ കഴിയേണ്ടി വന്നതും, അവിടെ നിന്നും വീണ്ടും ഒരുതലമുറ നീണ്ടുനിന്ന മരുഭൂസഞ്ചാരത്തിലായതും കുടിയേറിയ നാട്ടില്‍ പിന്നെയും ഏറെക്കാലം ദാരിദ്ര്യത്തിലും അടിമത്തത്തിലും കഴിയേണ്ടിവന്നതും എല്ലാം അവരെ മരുഭൂജീവിതം തന്നെയാണ് സുരക്ഷിതജീവിതം എന്ന ധാരണയിലേക്ക് നയിച്ചു. ഈ മനുഷ്യര്‍ എവിടെ ഒക്കെ ആയിരുന്നുവോ അവിടെ ഒക്കെ, അത് പലസ്തീനിലോ ഈജിപ്തിലോ ഇനി പ്രവാസകാലത്ത് ബാബിലോണിലോ ആയിരുന്നാലും, എല്ലായിടത്തും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവരുടെ ഔദാര്യത്തിലായിരുന്നു നല്ലൊരുകാലവും.ഈ അര്‍ത്ഥദേശാന്തരീ സമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ട ഇവരുടെ സ്വത്വബോധമാണ് ബി. സി. ആറാം നൂറ്റാണ്ടില്‍ ശേഖരിക്കപ്പെട്ട കയീന്‍-ഹാബേല്‍ ശത്രുത ഉള്‍ക്കൊള്ളുന്ന ആദിമനുഷ്യനെ സംബന്ധിച്ച വിശദീകരണത്തില്‍ കാണുന്നത്. മൃഗസംരക്ഷകരായി ദേശത്ത് അലയുമ്പോഴും ഭക്ഷണത്തിന് കര്‍ഷകന്റെ തുണ ഉണ്ടാകണം എന്നത് അവരില്‍ ധാരണയാകാതെ പോവുകയോ അതുണ്ടായാല്‍ പോലും ദൈവസന്നിധിയില്‍ അവന് അംഗീകാരമില്ല, തന്റെആവശ്യങ്ങള്‍ നിറവേറ്റാനുള്ള അധമ ജീവിയാണവന്‍, കൊലയാളിയാണ് അവന്‍ മുതലായ വിലയിരുത്തലിലൂടെ മാറ്റി നിര്‍ത്തുകയോ ചെയ്തതായിട്ടാണ് കാണുന്നത്. ഈ വിധമുള്ള നിലപാടും ധാരണയും ഇന്നും വലിയൊരളവുവരെ മനുഷ്യസമൂഹങ്ങളില്‍ തുടരുന്നു എന്നതാണ് നമ്മുടെ രാജ്യത്തില്‍ ഒരുവര്‍ഷം നീണ്ടുനിന്ന എഴുന്നൂറില്‍ ശിഷ്ടം കര്‍ഷകരുടെ മരണത്തിന ്കാരണമായ സാഹചര്യത്തിലും ഞാന്‍ കാണുന്നത്. ഇവിടെ കര്‍ഷകനും ആട്ടിടയനും തമ്മിലുള്ള തര്‍ക്കമല്ല, കര്‍ഷകനും ഭരണവര്‍ഗ്ഗത്തിന്റെ അകമഴിഞ്ഞ തുണ ലഭിക്കുന്ന കാശിടയനും (കോര്‍പ്പറേറ്റുകള്‍ എന്ന് മലയാളം തര്‍ജ്ജമ) തമ്മിലുള്ള സമരമാണ ്ഈ സാഹചര്യം സൃഷ്ടിച്ചത്. മനുഷ്യരുടെ ഇടയിലെ ഉച്ചനീചത്വവും അതിന്റെ ഉത്ഭവവും ഈശ്വരനിലേക്ക് ആരോപിക്കുന്നത് ശരിയല്ല എന്ന സന്ദേശമാണ് ക്രിസ്തുമസ്സ് നല്‍കുന്നത്. യേശു ദൈവ പുത്രനാണ് എന്നവകാശപ്പെടുമ്പോഴും അദ്ദേഹം മനുഷ്യപുത്രന്‍ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. മനുഷ്യന്‍ എന്നാല്‍ ഹീബ്രു ഭാഷയില്‍ ആദം (പുരുഷന്‍ എന്നല്ല) എന്നും, അതുകൊണ്ടുതന്നെ സര്‍വ്വമനുഷ്യരുടേയും അതിരുകള്‍ക്കപ്പുറത്തെ വ്യക്തിത്വം എന്നുമാണ് അര്‍ത്ഥമാകുന്നത്. അതുകൊണ്ടാണ് യേശുവിന്റെ ജനനത്തില്‍ ''സര്‍വ്വ ജനത്തിനുമുണ്ടാകാനുള്ള മഹാസന്തോഷം'' (ലൂക്കോസ് 2:10) എന്ന പ്രഖ്യാപനം ഉണ്ടാകുന്നത്. ഈ അറിയിപ്പ് ദൈവീകതലത്തില്‍ നിന്നുണ്ടായതാണ്എന്നത് നിര്‍ണ്ണായകമാണ്. അതോടൊപ്പം സര്‍വ്വജനത്തിനുമുണ്ടാകാനുള്ള എന്നതിലെ 'ജനം' എന്നത് ആദാം എന്ന ഒറ്റനാമത്തില്‍ പ്രകടിപ്പിക്കപ്പെടാവുന്ന വിഷയമാക്കുന്നു. മഹാസന്തോഷം എന്ന അനുഭവപാരമ്യവും, ഉണ്ടാകാനുള്ള എന്നതില്‍ കാണുന്ന നിരന്തരമായി തിരുത്തപ്പെടുന്ന ധാരണയുടെഅനുക്രമ പുരോഗതിയും അതിനാല്‍തന്നെ ഉണ്ടാകുന്ന മെച്ചമായ അതിരുകള്‍ക്കപ്പുറത്തെ പ്രത്യാശയുടെ വളര്‍ച്ചയും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഇത് കയീന്‍-ഹാബേല്‍ വൈരത്തിനെതിരെയും ആ വൈര്യത്തിന്റെ കാരണക്കാരന്‍ എന്നരീതിയില്‍ ദൈവത്തെ പ്രതിചേര്‍ത്തതിനെതിരെയും ഉള്ള വെളിപ്പെടുത്തലാണ്. ഈ വെളിപ്പെടുത്തലിനെ സ്വീകരിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ മനുഷ്യ ബന്ധങ്ങളില്‍ പുതുധാരണകള്‍ സൃഷ്ടിച്ച് മുന്നേറാനുമുള്ള ആഹ്വാനമാണ് ക്രിസ്തുമസ്സ് നല്‍കുന്നത്. ഇത് ഈ ദിനത്തെ ആചരിക്കുന്നവര്‍ സ്വയം തിരുത്തലിന്റെ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കാനുള്ള വെല്ലുവിളിആക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം. ഈ വെല്ലുവിളിഏറ്റെടുത്ത മനുഷ്യസന്തതിയുടെ ജനന ദിനമാണ് ക്രിസ്തുമസായിആചരിക്കുന്നത്. യഹൂദസാംസ്‌ക്കാരിക പശ്ചാത്തലം അനുസരിച്ച് മാതാവില്‍ നിന്നും ചെറുപ്രായത്തില്‍ ലഭിച്ച പഠനവും പന്ത്രണ്ടാം വയസ്സുമുതലെങ്കിലും ദൈവാലയത്തില്‍ നിന്നും സംഘാലയങ്ങളില്‍ നിന്നും മത പണ്ഡിതന്മാരില്‍ നിന്നുംകിട്ടിയ ഉപദേശങ്ങളും യേശുവിനെ പരിചയപ്പെട്ടവര്‍ക്ക് ഗുരു എന്ന് വിളിക്കാന്‍ തക്കവണ്ണം ജ്ഞാനം നേടിയവനെക്കുറിച്ച്‌സുവിശേഷം സാക്ഷിക്കുന്നത് ''യേശുവോജ്ഞാനത്തിലും വളര്‍ച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിര്‍ന്നുവന്നു'' (ലൂക്കോസ് 2:52) എന്നാണ്. പണ്ഡിതനായ ഒരാള്‍ ഒരു പടികൂടെകടന്ന് 'നല്ല ഗുരു' എന്നും വിളിച്ചു. ചുരുക്കത്തില്‍ അക്കാലത്തെ യഹൂദാ സമൂഹത്തിലെ മറ്റേതെങ്കിലും പണ്ഡിതനേപ്പോലെതന്നെ ഇദ്ദേഹവും തീര്‍ച്ചയായും മതകാര്യങ്ങളില്‍ നല്ല വ്യുല്‍പ്പത്തി നേടിയ ആളായിരുന്നു എന്ന്കാണാം. എന്നാല്‍ മറ്റ്ഗുരുക്കന്മാരില്‍ നിന്നും ഇദ്ദേഹത്തെ വ്യത്യസ്തനായിട്ടാണ് പൊതുജനം കണ്ടത്. ഒന്നാമത് അദ്ദേഹം എപ്പോഴും ജനമധ്യത്തില്‍ ആയിരുന്നു. രണ്ടാമത് അദ്ദേഹം പറഞ്ഞിരുന്ന കാര്യങ്ങള്‍ വലിയവ ആയിരുന്നു എങ്കിലും സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയിലായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം തങ്ങളുടെ സമൂഹത്തിലെ ഇതര നേതാക്കളെപ്പോലെ മറ്റുള്ളവരെ അകറ്റി നിര്‍ത്താനല്ല ചേര്‍ത്ത് നിര്‍ത്താനും ഓരോരുത്തരുടെയും സാഹചര്യം നോക്കി ഇടപെടാനുമാണ് അദ്ദേഹം ശ്രദ്ധിച്ചിരുന്നത്. ഇതുകൊണ്ടാണ് അദ്ദേഹം അധികാരത്തിന്റെ ഇല്ലാതിരുന്ന സാധാരണക്കാരായ എല്ലാത്തരം മനുഷ്യരാലും അംഗീകരിക്കപ്പെട്ടവനായത്. അതെ, അദ്ദേഹം തന്റെമതം നിര്‍ദ്ദേശിച്ചിരുന്ന അതിരുകളെ അതിജീവിച്ചവനായിരുന്നു. ഇതാണ് ലൂക്കോസ് എന്ന സുവിശേഷകനെ ആകര്‍ഷിച്ചതും, ഇത്തരം കാര്യങ്ങളില്‍ വാചാലനാകാന്‍ പ്രേരിപ്പിച്ചതും. യേശുവിന്റെ കാലത്തെ യഹൂദാ ധാരണയില്‍ അസ്പര്‍ശരായി ഏറ്റവും കുറഞ്ഞ മൂന്ന് വിഭാഗങ്ങളെങ്കിലും ഉണ്ടായിരുന്നു. ശമര്യര്‍, ഗ്രീക്കുകാര്‍, ഇതരവിഭാഗങ്ങള്‍. ഇതില്‍ മൂന്നാമത്തെ വിഭാഗം, നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കേരളത്തില്‍ ആട്ടിഓടിക്കപ്പെട്ട ആദിവാസികളെപ്പോലെ, പാലസ്തീനിലെ കനാന്യരും പെടും. യഹൂദാ സമൂഹത്തിലെ പാര്‍ശ്വവരല്‍ക്കരണ ശൈലിയെ നിഷേധിച്ച ദൈവപുത്രന്റെ സമൂഹം തന്നെ, അതെ, ഞാനുള്‍പ്പെടുന്ന ക്രൈസ്തവ സമൂഹം തന്നെ,വിവേചനത്തിന്റെ പുതുധാരകള്‍ ലോകത്തെമ്പാടും, നമ്മുടെ ഈ കൊച്ചുകേരളത്തിലും, നടപ്പാക്കിയിട്ടുണ്ട്. എന്നോടൊത്ത് ഷിക്കാഗോയില്‍ പഠിച്ചിരുന്ന എത്യോപ്യാക്കാരന്‍ മ്‌ഗേര്‍സാഗുത്ത എന്ന വൈദീകന്‍ പറഞ്ഞത ്ഈ പശ്ചാത്തലത്തില്‍ തികച്ചുംപ്രസക്തമാണ്. ''എന്റെ നാട്ടുകാര്‍ക്ക് ഞങ്ങളുടെ സംസ്‌ക്കാരവും ഭൂമിയും ഉണ്ടായിരുന്നു, ഇല്ലാതിരുന്നത് ബൈബിളാണ്. പാശ്ചാത്യര്‍ വന്ന് ഞങ്ങള്‍ക്ക് ബൈബിള്‍തന്നു, പക്ഷെ അവര്‍ ഞങ്ങളുടെ സംസ്‌ക്കാരം നശിപ്പിച്ചു, ഭൂമി കൈവശമാക്കുകയും ചെയ്തു, എന്നാലും ഞങ്ങളെ തുല്യരായി കാണാന്‍ അവര്‍ തയാറായില്ല'' എന്നാണദ്ദേഹം പറഞ്ഞത്. കേരളത്തില്‍ ക്രൈ സ്തവ സന്ദേശത്തില്‍ സ്വയം ആകൃഷ്ടരായതുകൊണ്ടും ആകൃഷ്ടരാക്കിയതുകൊണ്ടും ക്രൈസ്തവ വിശ്വാസം സ്വീകരിച്ച സമൂഹത്തിലെ പാര്‍ശ്വങ്ങളിലാക്കപ്പെട്ടിരുന്നവരെ പക്ഷെ ഇന്നും 'പൗരാണിക' ക്രൈസ്തവര്‍ തുല്യനിലയില്‍ കണക്കാക്കാന്‍ തക്കവണ്ണം ഹൃദയവിശാലത നേടി എന്ന് കരുതുന്നില്ല. അതുകൊണ്ടുതന്നെ ക്രിസ്തുമസ്സ ് എന്നത് ഒരു ആഘോഷ സന്ദര്‍ഭത്തിനുള്ള സാഹചര്യം സൃഷ്ടിക്കുന്നു എന്നതിനപ്പുറം മനുഷ്യത്വത്തിന്റെ, ഒരു പടികൂടികടന്ന് പ്രകൃതി സംരക്ഷണത്തിന്റെ, നിലപാടുകളെ സൃഷ്ടിക്കാനും നിഷേധപരമായ പ്രവണതകളുടെ അതിരുകളെ തകര്‍ത്തുകൊണ്ട് അതിനപ്പുറത്തെ വിമോചനപരമായ ഇടങ്ങളിലേക്ക് നയിക്കാനുംആവശ്യമായിരിക്കുന്നത്രത്തോളം സാധിച്ചിട്ടുണ്ടോ എന്ന്ഗൗരവമായ പരിചിന്തനം നടത്താന്‍ ഈ ദിനം ആചരിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്. യഥാര്‍ത്ഥത്തില്‍ ക്രിസ്തുമസ്സിന്റെ സന്ദേശം ദൈവവും മനുഷ്യനും, മനുഷ്യനും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധങ്ങളിലെ എല്ലാവേര്‍പിരിവുകളും അവസാനിപ്പിക്കാനും സമാധാനത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും പുതുധാരകള്‍തുറക്കാനുമുള്ള ആഹ്വാനമാണ്. അതുകൊണ്ടാണ് യേശു പറഞ്ഞത് ''രണ്ടോമൂന്നോ പേര്‍ എന്റെ നാമത്തില്‍ എവിടെ കൂടിയാലും അവരുടെ മധ്യത്തില്‍ഞാനുണ്ട്'' (മത്തായി 18:20) എന്ന്. രണ്ടോ മൂന്നോ എന്നത് അദ്ദേഹം സംസാരിച്ച ഹീബ്രു, അരാമ്യ ഭാഷകളിലെഒരു പ്രയോഗമാണ്. നിരന്തരമായി പുരോഗതിയിലേക്ക് വളരുന്ന എന്ന അര്‍ത്ഥത്തിലാണ് അതുപയോഗിക്കുന്നത്. എന്റെ നാമം എന്ന്യേശു പറയുമ്പോള്‍ വിമോചനാത്മക സ്‌നേഹം എന്നും മനസ്സിലാക്കാം. ചുരുക്കത്തില്‍ മനുഷ്യമധ്യേ ഉള്ള സ്‌നേഹത്തിന്റെ നിറവില്‍സകല അതിര്‍വരമ്പുകളും ഈ ജനനത്തിന്റെസന്ദേശത്തില്‍ഇല്ലാതാകണം. യേശുവിന്ഒരു മനുഷ്യന്‍ എന്ന നിലയില്‍ജന്മവശാല്‍ ഏറെ ഒന്നും അവകാശപ്പെടാനുണ്ടായിരുന്നില്ല. പിന്നീട് ചില ആളുകളെങ്കിലും ആക്ഷേപിച്ചതുപോലെയും, സുവിശേഷ ഗ്രന്ഥകര്‍ത്താക്കള്‍ രേഖപ്പെടുത്തുന്നതുപോലെയും വിവാഹത്തിന് മുന്‍പെ ഗര്‍ഭിണിയായ സ്ത്രീയുടെ സന്തതി ആയിരുന്നു അവന്‍. പക്ഷെ യേശുവിന്റെ ഈ വിധത്തിലുള്ള അധികം കൊട്ടിഘോഷിക്കാന്‍ ഒന്നും ഇല്ലാത്ത പശ്ചാത്തലത്തെ അവന്റെ വാക്കിലും പ്രവര്‍ത്തിയിലും പ്രകടമായഗാംഭീര്യവും, നിലപാടുകളിലെ നിര്‍ണ്ണായകതയും, ജ്ഞാനവും ഒക്കെയായി താരതമ്യം ചെയ്തവര്‍ അവനില്‍ അന്ധാളിച്ചു എന്ന മറ്റൊരു വേദസാക്ഷ്യത്തിലും കാണുന്നു (മര്‍ക്കോസ് 6:2-3). മനുഷ്യര്‍ മനുഷ്യനെ വിലയിരുത്തുന്നത് പലപ്പോഴും പ്രകടമായചില പരിമിതികളുടെ അടിസ്ഥാനത്തിലാണ്. ഏതെങ്കിലും വ്യക്തി അതില്‍ വ്യത്യസ്ഥനായാല്‍ അത് ഒറ്റപ്പെട്ട സംഭവമായേ കാണൂ. എന്നാല്‍ ഇതുതന്നെ ഒരുസൂചനയാകാം. ദൃഢനിശ്ചയത്താല്‍ സ്വയംആര്‍ജ്ജിക്കുന്നതോ മറ്റുള്ളവര്‍ ഒരുക്കുന്നതോ ആയ അനുകൂലസാഹചര്യം ആര്‍ക്കും സമൂഹത്തില്‍ തുല്യനിലയില്‍ എത്തിച്ചേരാന്‍ സഹായിക്കും. അതുകൊണ്ടുതന്നെ ഇതിനായുള്ള സാഹചര്യം ഏവര്‍ക്കും ഒരുപോലെ ലഭിക്കാന്‍ അവകാശമുണ്ട് എന്നത്സമൂഹം അംഗീകരിച്ചേ മതിയാകൂ. സ്വയമായി അതിരുകളെ അതിജീവിക്കാനുള്ള കഴിവ് എല്ലാവര്‍ക്കും ഒരുപോലെ സ്വയമായി ഉണ്ടാകണം എന്നില്ല. ഇവിടെയാണ്യേശുവിനെപ്പോലെ സ്ഥിതിസമത്വം അടിസ്ഥാന തത്വസംഹിതയായിഅംഗീകരിക്കുന്ന വ്യക്തികളുടെയും സമൂഹത്തിന്റെയും ഭരണനേതൃത്വത്തിന്റെയും ഒക്കെ പങ്കാളിത്തം ഓരോവ്യക്തിയുടെയും അതിജീവനത്തില്‍ നിര്‍ണ്ണായകമാകുന്നത്. തന്റെമകളുടെ രോഗാവസ്ഥയെ യേശുവിന്റെ മുന്‍പാകെ അവതരിപ്പിച്ച കനാന്യ സ്ത്രീയെ യിസ്രായേല്യരുടെ വിശ്വാസത്തിനുപരിയായ വിശ്വാസമുള്ളവളായി അംഗീകരിച്ചതും, അസമയത്ത്വെള്ളം കോരാന്‍ വന്ന അനേക ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യയായിരുന്ന ശമര്യാക്കാരിയോടൊപ്പം അവരുടെ നാട്ടില്‍ പോയി പാര്‍ത്തതും യേശുവിന്റെ ഈ നിലപാടിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. 'എന്റെ ഈ ചെറിയവരില്‍ ഒരുവന് നിങ്ങള്‍ചെയ്തിട്ടുള്ളത് എനിക്കായി ചെയ്തിട്ടുള്ളതാകുന്നു' (മത്തായി 25:40) എന്ന് നീതിമാനായ ഒരുരാജാവിന്റെ ഉദാഹരണത്തോടെ യേശു പറയുമ്പോള്‍ ഈ ക്രിസ്തുമസ്‌കാലം ചെറിയവരെ പരിമിതികളെ അതിജീവിക്കുന്നവരാക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നമുക്ക ്‌ലഭിക്കുന്ന ആഹ്വാനമാകുന്നു. ഈമാസം അവസാനിക്കുമ്പോള്‍ കടന്നുവരുന്ന പുതുവര്‍ഷത്തിന്റെ പ്രത്യാശയിലേക്ക് നയിക്കുന്ന സന്ദേശവുമാകണം ഇത്. യൂഹാനോന്‍ മോര്‍ മിലിത്തോസ് മെത്രാപ്പോലീത്ത (മലങ്കര ഓര്‍ത്തഡോക്സ് സഭ, തൃശൂര്‍ ഭദ്രാസനം)

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....