ശബരിമല അയ്യപ്പന് തങ്കി അങ്കി ചാര്‍ത്തി ഇന്ന് മണ്ഡലപൂജ. രാവിലെ 11.50നും ഉച്ചയ്ക്ക് 1.15നും ഇടയിലുള്ള മീനം രാശി മുഹൂര്‍ത്തത്തില്‍ മണ്ഡലപൂജ നടക്കും. നാല്‍പത്തി ഒന്ന് ദിവസം നീണ്ടുനിന്ന മണ്ഡലമാസ പൂജകള്‍ക്ക് ഇതോടെ പരിസമാപ്തിയാകും. രാത്രിയോടെ അയ്യപ്പനെ യോഗദണ്ഡും ജപമാലയും ധരിപ്പിച്ച ധ്യാനമന്ത്രം ചൊല്ലിയതിനുശേഷം ഹരിവരാസനം പാടി നടയടക്കും. മകരവിളക്ക് ഉത്സവത്തിനായി 30ാം തീയതിയാകും വീണ്ടും നട തുറക്കുക. 31 ന് പുലര്‍ച്ചെ മുതലാകും ഭക്തര്‍ക്ക് ദര്‍ശനം. ഭക്തിസാന്ദ്രമായ സന്ധ്യയിലായിരുന്നു ശബരിമല അയ്യപ്പന് തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടന്നത്. തങ്കയങ്കി ഘോഷയാത്രക്ക് ശരംകുത്തിയില്‍ ദേവസ്വം ജീവനക്കാരും ഭക്തരും ചേര്‍ന്ന് ആചാരപരമായ വരവേല്‍പ്പ് നല്‍കി. കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപനും ചേര്‍ന്ന് സ്വീകരിച്ചു. തന്ത്രിയും മേല്‍ശാന്തിയും തങ്കയങ്കി ഏറ്റുവാങ്ങി തുടര്‍ന്ന് ദീപാരാധന നടന്നു. തങ്കയങ്കി ചാര്‍ത്തിയ അയ്യപ്പ ദര്‍ശനത്തിനായി ആയിരങ്ങളാണ് സന്നിധാനത്ത് കാത്തുനിന്നത്. കഴിഞ്ഞ ബുധനാഴ്ച ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടതാണ് തങ്ക അങ്കി ഘോഷയാത്ര. വെള്ളിയാഴ്ച രാത്രി ളാഹ സത്രത്തില്‍ തങ്ങിയശേഷം ഇന്നലെ പുലര്‍ച്ചയാണ് പമ്പയിലേക്ക് പുറപ്പെട്ടത്. ഉച്ചയോടെ തങ്ക അങ്കി പമ്പയിലെത്തി. വൈകുന്നേരം അഞ്ചിന് ശരംകുത്തിയിലെത്തി. പമ്പയിലും അയ്യപ്പ ഭക്തകര്‍ക്ക് തങ്കഅങ്കി ദര്‍ശനത്തിനുള്ള അവസരം ഒരുക്കിയിരുന്നു. അതേസമയം നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതോടെ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....