പോത്തന്‍കോട് അച്ഛനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം കൊല്ലം കരുനാഗപ്പള്ളിയില്‍ അറസ്റ്റില്‍. അണ്ടൂര്‍ക്കോണം സ്വദേശികളായ ഫൈസല്‍, റിയാസ്, ആഷിഖ്, നൗഫല്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ കരുനാഗപ്പള്ളിയിലെ ലോഡ്ജില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കാറില്‍ വരികയായിരുന്ന വെഞ്ഞാറമൂട് വയ്യേറ്റ് ഇടവിളാകത്തുവീട്ടില്‍ ഷെയ്ക് മുഹമ്മദ് ഷാ (47), മകള്‍ പ്ലസ്ടു വിദ്യാര്‍ഥിനി നൗദിര്‍ ഷാ (17) എന്നിവരെയാണ് കാറിലെത്തിയ ഗുണ്ടാസംഘം പ്രകോപനമില്ലാതെ ആക്രമിച്ചത്. ബുധന്‍ രാത്രി 8.30നായിരുന്നു സംഭവം. ഭാര്യയെ സ്വകാര്യ ആശുപത്രിയില്‍ ജോലി സ്ഥലത്തുവിട്ട് പിതാവും മകളും വീട്ടിലേക്കു മടങ്ങുകയായിരുന്നു. പോത്തന്‍കോട് ജംക്ഷനു സമീപം ഗതാഗതക്കുരുക്കില്‍ സംഘത്തിന്റെ കാര്‍ മുന്നോട്ട് എടുക്കാന്‍ കഴിയാത്തതിനെ ചൊല്ലിയായിരുന്നു ആക്രമണം. കാര്‍ കുറുകെയിട്ടു തടഞ്ഞശേഷം അസഭ്യം പറഞ്ഞു പാഞ്ഞെത്തുകയും കാറിനുള്ളിലിരുന്ന മുഹമ്മദ് ഷായെ മര്‍ദിക്കുകയും ചെയ്തു. ഇത് ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച മകളെയും ഗുണ്ടാസംഘം മുടിയില്‍ കുത്തിപ്പിടിച്ച് മര്‍ദിച്ചു. ആക്രമണം നടത്തി രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ഗുണ്ടകള്‍ പോത്തന്‍കോടുള്ള ബാറിലും തല്ലുണ്ടാക്കിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....