News Beyond Headlines

26 Sunday
April

ഭക്തിസാന്ദ്രം ശബരിമലയില്‍ മണ്ഡലപൂജ; 41 ദിവസത്തെ തീര്‍ത്ഥാടന കാലത്തിന് സമാപനം

പമ്പ: നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് പരിസമാപ്തി കുറിച്ച് ശബരിമല സന്നിധാനത്ത് മണ്ഡല പൂജ നടന്നു. രാവിലെ 11.45നും 1.05നും ഇടയിലുള്ള മീനം രാശിയിലായിരുന്നു മണ്ഡലപൂജ നടന്നത്. രാത്രി 10 മണിക്ക് ഹരിവരാസനം ചൊല്ലി നട അടച്ചതോടെയാണ് മണ്ഡലകാല തീര്‍ത്ഥാടനം സമാപിച്ചത്. ഡിസംബര്‍ 30നാണ് ആണ് മകരവിളക്കിനായി നട ഇനി തുറക്കുക. രാവിലെ 11.45നും 1.05നും ഇടയിലുള്ള മീനം രാശിയിലാണ് മണ്ഡലപൂജ നടന്നത്. കിഴക്കേ മണ്ഡപത്തില്‍ പൂജിച്ച കലശങ്ങളും കളഭവും അഭിഷേകം ചെയ്തതിന് ശേഷമായിരുന്നു തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി തീര്‍ത്ഥാടകര്‍ മണ്ഡലപൂജയില്‍ പങ്കെടുക്കാന്‍ സന്നിധാനത്ത് എത്തിയിരുന്നു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, മെമ്പര്‍മാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പമ്പയില്‍ നിന്ന് എത്തിച്ച തങ്കയങ്കി ചാര്‍ത്തി ഇന്നലെ വൈകീട്ട് ദീപാരാധന നടന്നിരുന്നു. മകരവിളക്ക് ഉത്സവത്തിനായിഡിസംബര്‍ 30ന് ശബരിമല നടതുറക്കുമെങ്കിലും അന്ന് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. അടുത്ത ദിവസം രാവിലെ 4 മണിയോടെ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കും. ജനുവരി 14ന് ആണ് മകരവിളക്ക് നടക്കുക. അതേസമയം നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിച്ചതോടെ സന്നിധാനത്ത് എത്തിയ തീര്‍ത്ഥാടകരില്‍ കാര്യമായ വര്‍ദ്ധനയുണ്ടായതായി തിരുവതാം കൂര്‍ ദേവസ്വംബോര്‍ഡ് വ്യക്തമാക്കി. നടവരവും ഉയര്‍ന്നിട്ടുണ്ടെന്ന് തിരുവതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു. നവംബര്‍ 12ന് തുടങ്ങിയ മണ്ഡലകാലത്തിന്റെ 41 ദിവസം പിന്നിടുമ്പോള്‍ ശബരിമലയിലെ നടവരവ് 78.92 കോടി രൂപയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമായിരുന്ന കഴിഞ്ഞ വര്‍ഷം (2020 ല്‍) ലഭിച്ച വരുമാനം വെറും 8 കോടി രൂപ മാത്രമായിരുന്നു. 2019 ലെ മണ്ഡലകാലത്ത് 156 കോടി രൂപയായിരുന്നു നടവവരവ്. അരവണ വില്‍പ്പനയിലൂടെ ഇക്കുറി 31കോടി രൂപ ലഭിച്ചു. കാണിക്ക ഇനത്തില്‍ 29 കോടി രൂപയും നടവരവായി കിട്ടി. ഇതുവരെ ശബരിമല സന്നിധാനത്ത് 10.35 ലക്ഷം പേരാണ് ദര്‍ശനം നടത്തിയത്. ഒരു ദിവസം 43000പേര്‍ വരെ സന്നിധാനത്ത് ദര്‍ശനം നടത്തിയ ദിവസങ്ങള്‍ ഉണ്ടായിരുന്നു. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് എത്തിയ എല്ലാവര്‍ക്കും ദര്‍ശനം ലഭിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നു. ഇടുക്കി പുല്ലേട് പാതതുറക്കുന്നതിന് വേണ്ടി സംസഥാന സര്‍ക്കാരിനെ സമീപിക്കുമെന്നും മകരവിളക്ക് കണക്കിലെടുത്ത് കൂടുതല്‍ അപ്പം അരവണ കൗണ്ടറുകള്‍ തുറക്കുമെന്നും കെ അനന്തഗോപന്‍ അറിയിച്ചു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....