സഹപാഠിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്നൈയിലെ ഒരു പ്രണയക്കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ ഇന്റര്‍നെറ്റില്‍ ആവര്‍ത്തിച്ചു കണ്ടിരുന്നതായി പൊലീസിന്റെ കുറ്റപത്രം. തലയോലപ്പറമ്പ് കുറുന്തറയില്‍ കളപ്പുരയ്ക്കല്‍ കെ.എസ്.ബിന്ദുവിന്റെ മകള്‍ നിതിനമോള്‍ (22) കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ സഹപാഠി കൂത്താട്ടുകുളം കോഴിപ്പിള്ളി ഉപ്പനായില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജുവിന് (20) എതിരെ നല്‍കിയ കുറ്റപത്രത്തിലാണ് വിവരങ്ങള്‍. പാലാ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് പൊലീസ് കുറ്റപത്രം നല്‍കിയത്. മുന്‍ കാമുകനുമായി നിതിനമോള്‍ വീണ്ടും അടുത്തുവെന്ന സംശയമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു കുറ്റപത്രത്തില്‍ പറയുന്നു. കഴുത്തറുക്കാനായി അഭിഷേക് ബൈജു ഒരാഴ്ചത്തെ ഒരുക്കം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് നൂറിലേറെ പേരില്‍ നിന്ന് വിശദമായ മൊഴിയെടുത്തിരുന്നു. 80 പേരെ കേസില്‍ സാക്ഷികളാക്കിയിട്ടുണ്ട്. ഫൊറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ 48 രേഖകളും അനുബന്ധമായി കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. 84-ാം ദിവസമാണ് പൊലീസ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പാലാ സെന്റ് തോമസ് കോളജിലെ വിദ്യാര്‍ഥിനി നിതിനമോളെ കോളജ് ക്യാംപസിനുള്ളില്‍ സഹപാഠി അഭിഷേക് ബൈജു കൊലപ്പെടുത്തിയെന്നാണ് കേസ്. ബിവോക് ഫുഡ് പ്രോസസിങ് ടെക്‌നോളജി കോഴ്‌സിലെ ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥികളായിരുന്നു ഇരുവരും. ഒക്ടോബര്‍ ഒന്നിനു രാവിലെ 11.20നായിരുന്നു സംഭവം. പാലാ എസ്എച്ച്ഒ കെ.പി.ടോംസണ്‍ ആയിരുന്നു അന്വേഷണോദ്യോഗസ്ഥന്‍. ഒക്ടോബര്‍ ഒന്നിനു തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് 5 ദിവസത്തിനുള്ളില്‍ ഇതു സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ശേഖരിച്ചിരുന്നു. വൈക്കം ന്മ നിരപരാധിയായ തന്റെ മകള്‍ നിതിനയെ കൊലപ്പെടുത്തിയ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്നു മാതാവ് ബിന്ദു പറഞ്ഞു. പരമാവധി ശിക്ഷ നല്‍കിയെങ്കില്‍ മാത്രമേ ഇത്തരം കുറ്റകൃത്യം കുറയൂ. ഒറ്റപ്പെടലിന്റെ വേദന ഇന്നും വിട്ടുമാറിയിട്ടില്ല. മകള്‍ക്ക് ജീവിതത്തെപ്പറ്റി ഒത്തിരി കാഴ്ചപ്പാടുകളും മോഹങ്ങളും ഉണ്ടായിരുന്നു. അതെല്ലാം നിമിഷനേരം കൊണ്ട് അണച്ചുകളഞ്ഞു. മറ്റൊരു പെണ്‍കുട്ടിക്കും ഇത്തരം അവസ്ഥ ഉണ്ടാകരുതെന്നും ബിന്ദു പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....