മാന്നാര്‍ : ഭര്‍ത്തൃവീട്ടുകാരോടൊപ്പം കഴിയുന്ന മകനെ വിട്ടുകിട്ടാന്‍ നല്‍കിയ പരാതിക്ക് നീതിലഭിക്കാത്തതില്‍ യുവതി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചത് 15 മണിക്കൂറോളം. അര്‍ധരാത്രിയോടെ പ്രതിഷേധത്തിനുമുന്നില്‍ കീഴടങ്ങിയ പോലീസ്, കുട്ടിയെ സ്റ്റേഷനിലെത്തിച്ച് അമ്മയ്ക്കു കൈമാറി. ശനിയാഴ്ച മാന്നാര്‍ പോലീസ് സ്റ്റേഷനിലാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. ബുധനൂര്‍ തയ്യൂര്‍ ആനന്ദഭവനത്തില്‍ വാടകയ്ക്കു താമസിക്കുന്ന സ്‌നേഹ(26)യാണ് മകന്‍ നാലുവയസ്സുള്ള അശ്വിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പോലീസ് സ്റ്റേഷനിലെത്തിയത്. ബുധനൂര്‍ മനോജ്ഭവനത്തില്‍ സുനിലുമായി 2014 -ല്‍ രജിസ്റ്റര്‍വിവാഹം ചെയ്യുകയും ഭര്‍തൃവീട്ടുകാരുടെ മോശംപെരുമാറ്റംമൂലം ഭര്‍ത്താവുമായി വാടകയ്ക്കു മാറി താമസിക്കുകയായിരുന്നെന്നും സ്‌നേഹ പറയുന്നു. ആദ്യകുഞ്ഞ് ഗര്‍ഭാവസ്ഥയില്‍ മരിച്ചു. രണ്ടാമത്തെ മകനായ അശ്വിന്റെ പേരിടീല്‍ ചടങ്ങിനുശേഷം ഭര്‍ത്താവ് സുനില്‍ വിദേശത്തുപോയി. 2020 ജൂലായില്‍ താന്‍ ക്വാറന്റീനിലായിരിക്കുമ്പോള്‍ കുഞ്ഞിനെ ഭര്‍തൃവീട്ടുകാര്‍ കൊണ്ടുപോയി. കുഞ്ഞിനെ തിരികെനല്‍കാനോ കാണാനോ അനുവദിക്കാതെ മാറ്റിനിര്‍ത്തിയതായും യുവതി പറയുന്നു. 2020 സെപ്റ്റംബറില്‍ മാന്നാര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നടപടിയില്ലാതായപ്പോള്‍ കഴിഞ്ഞദിവസം ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി.ക്ക് പരാതിനല്‍കി. തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഇരുകൂട്ടരെയും മാന്നാര്‍ ഇന്‍സ്പെക്ടര്‍ സ്റ്റേഷനില്‍ വിളിപ്പിച്ചു. ഭര്‍ത്താവ് നാട്ടിലെത്തുമ്പോള്‍ ഒത്തുതീര്‍പ്പുണ്ടാക്കാമെന്നറിയിച്ച് പറഞ്ഞുവിടാന്‍ ശ്രമിച്ചതായി യുവതിപറയുന്നു. കൂടാതെ സ്റ്റേഷനിലുണ്ടായിരുന്ന മകനെ, വനിതാപോലീസ് അടക്കമുള്ളവര്‍ ചേര്‍ന്ന് ബലംപ്രയോഗിച്ച് തന്റെയടുക്കല്‍നിന്നു നീക്കിയതായും സ്‌നേഹ പറയുന്നു. പോലീസ് ബലമായി സ്റ്റേഷന് പുറത്താക്കുകയും അസഭ്യംപറയുകയും ചെയ്തതായും സ്‌നേഹ ആരോപിക്കുന്നു. തുടര്‍ന്നായിരുന്നു സ്‌നേഹയുടെ പ്രതിഷേധം. രാത്രി പതിനൊന്നോടെ മാന്നാര്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ സ്‌നേഹയെയുംകൂട്ടി ഭര്‍തൃവീട്ടിലെത്തിയ പോലീസ് മകനെ സ്റ്റേഷനിലെത്തിച്ച് വ്യവസ്ഥകളോടെ യുവതിക്കു കൈമാറുകയായിരുന്നു. പോലീസ് വാഹനത്തില്‍ ഭര്‍തൃവീട്ടിലേക്ക് പോകുന്നവഴിയും തനിക്കുനേരെ അസഭ്യവര്‍ഷമുണ്ടായതായും ജില്ലാ പോലീസ് മേധാവിക്ക് പരാതിനല്‍കുമെന്നും യുവതി പറഞ്ഞു. കുഞ്ഞിനെ വിട്ടുകൊടുക്കരുതെന്ന് കുട്ടിയുടെ പിതാവ് സുനില്‍ വിദേശത്തുനിന്ന് ഫോണില്‍ വിളിച്ചറിയിച്ചിരുന്നതായി ഇന്‍സ്‌പെക്ടര്‍ ജി. സുരേഷ്‌കുമാര്‍ പറഞ്ഞു. പിന്നീട് ഒരാഴ്ചത്തേക്കു വിട്ടുകൊടുക്കാന്‍ പറഞ്ഞതിനാലാണ് രാത്രിയോടെ കുട്ടിയെ വിട്ടുകൊടുത്തത്. യുവതിയുടെ അടുത്ത് മകന്‍ സുരക്ഷിതനല്ലെന്ന് സുനില്‍ പറഞ്ഞതായി പോലീസ് പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....