പേട്ടയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുടുംബത്തിന്റെ വാദങ്ങള്‍ തള്ളി പോലീസ്. അനീഷ് ജോര്‍ജിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന വാദമാണ് പോലീസ് പൂര്‍ണമായും തള്ളിക്കളയുന്നത്. സംഭവദിവസം അര്‍ധരാത്രി രണ്ട് മണിക്ക് മുമ്പേ അനീഷ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നതായും ഒരുമണിക്കൂറോളം കഴിഞ്ഞാണ് അനീഷിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കണ്ടതെന്നും പോലീസ് പറയുന്നു. അനീഷിനെ പ്രതിയായ സൈമണ്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് അനീഷിന്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നത്. സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നും വാദിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളാണ് പോലീസ് അന്വേഷണത്തില്‍ തള്ളിക്കളഞ്ഞിരിക്കുന്നത്. രാത്രി ഒന്നരമണി വരെ അനീഷും പെണ്‍സുഹൃത്തും ഫോണില്‍ സംസാരിച്ചിരുന്നു. ഇതിനുശേഷം രണ്ട് മണിയോടെയാണ് അനീഷ് പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ വഴക്കുണ്ടായെന്നറിഞ്ഞ് വന്നതല്ല. വീടിന്റെ പിന്‍വശത്തെ കാടുമൂടി കിടക്കുന്ന വഴിയിലൂടെ രഹസ്യമായാണ് യുവാവ് വന്നതെന്നും പോലീസ് പറഞ്ഞു. ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഒരുമണിക്കൂറോളം കഴിഞ്ഞ് മൂന്ന് മണിയോടെയാണ് അനീഷ് മകളുടെ മുറിയിലുണ്ടെന്ന് സൈമണ്‍ ലാലന്‍ അറിയുന്നത്. തുടര്‍ന്ന് മകളുടെ മുറിയിലെത്തി പരിശോധിച്ചപ്പോള്‍ അനീഷിനെ കണ്ടത് പ്രതിയെ പ്രകോപിപ്പിച്ചു. ഇതോടൊപ്പം അനീഷിനോടുണ്ടായിരുന്ന മുന്‍വൈരാഗ്യവുമാണ് കൊലപാതകത്തില്‍ എത്തിയതെന്നും പോലീസ് പറയുന്നു. കൊലപാതകത്തിന് മുമ്പ് വീട്ടില്‍ വഴക്ക് നടന്നതിന് തെളിവില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് മുമ്പ് വീട്ടില്‍നിന്ന് ബഹളമോ മറ്റുശബ്ദങ്ങളോ കേട്ടില്ലെന്നാണ് അയല്‍ക്കാരുടെയും മൊഴി. അതേസമയം, പെണ്‍കുട്ടിയുടെ മുറിയില്‍നിന്ന് ബിയര്‍ കുപ്പികള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തും. യുവാവിന്റെ മരണത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തമാവുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....