കടലുണ്ടി: കൈകളില്‍ മൈലാഞ്ചി അണിയിച്ച് ആദിത്യ മുന്നേറുമ്പോള്‍ കണ്ടുനിന്നവരുടെ കരഘോഷമായിരുന്നു. ഈ സമയവും തളരാതെ മൈലാഞ്ചി ട്യൂബുകള്‍ മാറ്റി കൈകളില്‍ മാറിമാറി മൈലാഞ്ചി അണിയിച്ച് ആദിത്യ നേടിയത് ഗിന്നസ് റെക്കോഡും. ഒരുമണിക്കൂറില്‍ 910 കൈകളില്‍ മൈലാഞ്ചി അണിയിച്ചാണ് മണ്ണൂര്‍ സ്വദേശിനി ആദിത്യ ഗിന്നസ് റെക്കോഡ് എന്ന നേട്ടം സ്വന്തമാക്കിയത്. മണ്ണൂര്‍ സി.എം.എച്ച്.എസ്. ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പാകിസ്താന്‍ സ്വദേശി സാമിന ഹുസൈന്റെ റെക്കോഡാണ് ആദിത്യ തിരുത്തിയത്. മണ്ണൂര്‍ കുപ്പാട്ട് ആദിത്യയാണ് നവവത്സരപ്പുലരിയില്‍ രാവിലെ പത്തുമുതല്‍ പതിനൊന്നുവരെയാണ് ഗിന്നസ് റെക്കോഡ് തേടിയുള്ള പ്രകടനം. മെഹന്തിയില്‍ ഇതുവരെയുള്ള റെക്കോര്‍ഡ് ഒരു മണിക്കൂറില്‍ 600 കൈകളില്‍ മൈലാഞ്ചി അണിയിച്ചിട്ടുള്ളതാണ്. മത്സരത്തിന്റെ മുപ്പത്തിയേഴാം മിനിറ്റില്‍ സാമിന ഹുസൈനിന്റെ റെക്കോഡ് ആദിത്യ ഭേദിച്ചു. സഹോദരിയായ സബീനയുടെ കൈകളില്‍ മൈലാഞ്ചി അണിയിച്ചാണ് പ്രകടനം തുടങ്ങിയത്. ജഡ്ജസ് റിപ്പോര്‍ട്ട്, ടൈം കീപ്പര്‍മാരുടെ റിപ്പോര്‍ട്ട്, ഗിന്നസ് നിയമപ്രകാരം റെക്കോഡു ചെയ്ത വീഡിയോ, ഫോട്ടോ, പത്രമാധ്യമ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ സഹിതം അംഗീകാരത്തിനായി ഗിന്നസ് അധികൃതര്‍ക്ക് അയച്ചു കൊടുക്കും. ഫറോക്ക് എസ്.എച്ച്.ഒ. ജി. ബാലചന്ദ്രന്‍ ഗിന്നസ് റെക്കോഡ് പ്രകടനം ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച നടന്ന ആദരിക്കല്‍ ചടങ്ങ് എസ്.ഐ. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍ മുഖ്യാതിഥിയായി. ഗിന്നസ് വത്സരാജ്, മോഹന്‍ ചാലിയം, സി.കെ. വിജയ കൃഷ്ണന്‍, പിലാക്കാട്ട് ഷണ്‍മുഖന്‍, ഷിബിന്‍, വിനീഷ് കടക്കാട്, സുമേഷ് കുന്നത്ത്, സി.പി. ഷൈജു, ഹെബീഷ് മാമ്പയില്‍, ജഗദീഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടകസമിതിയുടെ ഉപഹാരം സാജന്‍ മണ്ണിശ്ശേരി, പ്രസീത് കെ. എന്നിവര്‍ നല്‍കി. മണ്ണൂര്‍ കുപ്പാട്ട് നിധിനാണ് ആദിത്യയുടെ ഭര്‍ത്താവ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....