പുതുവത്സരദിന തലേന്ന് പൊലീസ് പരിശോധനക്കിടെ അവഹേളിക്കപ്പെട്ട സ്വീഡിഷ് പൗരന്‍ സ്റ്റിഗ് സ്റ്റീഫന്‍ ആസ്ബെര്‍ഗ് സംസ്ഥാനത്ത് വസ്തുവാങ്ങിയപ്പോഴും കബളിക്കപ്പെട്ടതായി ആരോപണം. ഏഴ് വര്‍ഷം മുമ്പ് കോവളത്തെത്തിയ സ്റ്റീഫന്‍ ബിസിനസില്‍ താല്‍പര്യം തോന്നി വിഴിഞ്ഞം സ്വദേശിയുടെ സഹായത്തോടെ വാഴമുട്ടം വട്ടപ്പാറ റോഡില്‍ വസ്തു വാങ്ങിയിരുന്നു. എന്നാല്‍ ഇതുവായി ബന്ധപ്പെട്ട പ്രശ്നം നിലവില്‍ കുടുംബ കോടതിയില്‍ നിലനില്‍ക്കുകയാണ്. ഒരു കോടി 65 ലക്ഷം രൂപയ്ക്കാണ് സ്റ്റീഫന്‍ വസ്തു വാങ്ങിയത്. എന്നാല്‍ ഇവിടെ ബിസിനസ് ആരംഭിക്കാന്‍ അനുവദിക്കില്ലെന്നറിയിച്ച് തന്നെ സമ്മര്‍ദത്തിലാക്കുകയാണെന്നും ഇനി എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും സ്റ്റീഫന്‍ മാധ്യമങ്ങളെ അറിയിച്ചു.എതിര്‍കക്ഷികളുമായി സംസാരിക്കാമെന്ന് പൊലീസ് കമ്മീഷണര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഇതുവരേയുള്ള സര്‍ക്കാര്‍ ഇടപെടലില്‍ തൃപ്തനാണെന്നും സ്റ്റീഫന്‍ പറഞ്ഞു. വസ്തുവില്‍ വീട് പണിതതിന് ശേഷമുള്ള തര്‍ക്കെം കാരണം കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് വട്ടപ്പാറ സമുദ്ര ഭാഗങ്ങളിലെ നിര്‍ദ്ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായങ്ങളും ഭക്ഷണക്കിറ്റുകളും ഇയാള്‍ വിതരണം ചെയ്തിരുന്നു. ഭാര്യ മരിച്ചതിന് ശേഷം സ്റ്റീഫന്‍ നാട്ടിലേക്ക് മടങ്ങി പോയിട്ടില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....