News Beyond Headlines

04 Monday
May

‘ലഹരി’ പ്രചാരണം യുട്യൂബ് വഴിയും; മികച്ച അനുഭവമെന്ന് വ്‌ലോഗര്‍: കണ്ണടച്ച് അധികൃതര്‍

എംഡിഎംഎ ഉള്‍പ്പെടെയുള്ള മാരക ലഹരിമരുന്നുകള്‍ ഉപയോഗിച്ചാലുണ്ടാകുന്ന അനുഭവം രസകരമാണെന്ന തരത്തില്‍ അവതരിപ്പിക്കുന്ന മലയാളം യുട്യൂബ് ചാനലുകള്‍ സജീവം. 'എക്സ്റ്റസി പില്‍സ്' എന്ന എംഡിഎംഎ കേരളത്തില്‍ വന്‍തോതില്‍ പടരുമ്പോഴാണ് പ്രചാരണക്കാരും രംഗത്തിറങ്ങുന്നത്. നടപടിയെടുക്കേണ്ടവര്‍ പക്ഷേ, ഇടപെടുന്നുപോലുമില്ല. എംഡിഎംഎയും കൊക്കെയ്‌നുമൊക്കെ നല്‍കുന്നത് ഗംഭീര അനുഭവങ്ങളാണെന്നാണ് ഇത്തരം യുട്യൂബേഴ്‌സിന്റെ അഭിപ്രായം. സിന്തറ്റിക് ലഹരിമരുന്നുകളുടെ ഉപയോഗം കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നു എന്നതിന്റെ മറ്റൊരു തെളിവ് കൂടിയാണ് ഇത്തരം യുട്യൂബ് ചാനലുകള്‍. എംഡിഎംഎ, ഡിഎംടി, കൊക്കെയ്ന്‍, സിപിഎച്ച് 4 തുടങ്ങിയ മാരക ലഹരിമരുന്നുകള്‍ ഉപയോഗിച്ചാല്‍ മികച്ച അനുഭവമായിരിക്കുമെന്നാണ് ചാനല്‍ നടത്തുന്ന ഡോ. ഡ്രഗ് എക്‌സ് പറയുന്നത്. പല വിഡിയോകളുടെയും താഴെയുള്ള കമന്റുകളില്‍ സിന്തറ്റിക് ലഹരിമരുന്ന് ഉപയോഗിച്ചവരുടെ മറ്റ് അനുഭവസാക്ഷ്യങ്ങളുമുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള ബോധവത്കരണമല്ല ലഹരിമരുന്നിന്റെ വഴിയേ നടക്കാന്‍ യുവാക്കളുടെ കൈപിടിക്കുകയാണ് ഇവര്‍. ഇത്ര പരസ്യമായി പ്രചാരണമുണ്ടായിട്ടും അധികൃതര്‍ അനങ്ങുന്നില്ലെന്നതു ഗുരുതര പ്രശ്‌നമാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....