കടയ്ക്കല്‍ കോട്ടപ്പുറം സ്വദേശിനി ജിന്‍സിയെ (25), ഭര്‍ത്താവ് ദീപു (30) കൊലപ്പെടുത്തിയതിന് പിന്നില്‍ കൃത്യമായ ആസൂത്രണം. ഇതിനു മുന്‍പ് കഴുത്തുമുറുക്കി കൊലപ്പെടുത്താന്‍ പ്രതി ശ്രമിച്ചതാണെന്നും പരാതിപ്പെട്ടപ്പോള്‍ പൊലീസ് ഒത്തുതീര്‍പ്പാക്കി വിട്ടെന്നും ബന്ധുക്കള്‍ പറയുന്നു. ജിന്‍സിയുടെ ഫോണ്‍ ഉപയോഗത്തിലുളള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. കരുതിക്കൂട്ടിയുളള കൊലപാതകത്തിന് ദീപു നേരത്തേയും ശ്രമിച്ചെന്നാണ് ജിന്‍സിയുടെ അമ്മ പറയുന്നത്. വീട്ടില്‍ ആളുളളതില്‍ പലപ്പോഴും നടന്നിരുന്നില്ല. നേരത്തേ കഴുത്തുമറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ കടയ്ക്കല്‍ പൊലീസില്‍ ദീപുവിനെതിരെ ജിന്‍സി പരാതി നല്‍കിയിരുന്നു. ഇനി ആവര്‍ത്തിക്കില്ലെന്ന് പ്രതി പൊലീസിനു മുന്‍പാകെ ഉറപ്പുനല്‍കിയതു പ്രകാരം അന്ന് ജിന്‍സിയും വിട്ടുവീഴ്ചയ്ക്ക് തയാറായി. പുതുവത്സരദിനത്തിലാണ് ജിന്‍സിയെ കൊലപ്പെടുത്തിയത്. അന്നു ഫോണ്‍വിളികളെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെ വെട്ടുകത്തിയുമായി എത്തിയ പ്രതി, ജിന്‍സിയെ മകള്‍ക്കു മുന്നില്‍ വച്ച് വെട്ടി പരുക്കേല്‍പിച്ചു. വെട്ടേറ്റ ജിന്‍സി ഓടാന്‍ ശ്രമിച്ചെങ്കിലും അടുക്കളയുടെ ഭാഗത്ത് വീണു. അടുത്തുള്ളവര്‍ ഓടിയെത്തി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. ഇരുപത്തിയഞ്ചോളം ആഴത്തിലുളള മുറിവാണ് ജിന്‍സിയുടെ ശരീരത്തിലുണ്ടായിരുന്നത്. പരേതനായ പുഷ്പന്റെയും കോട്ടപ്പുറം കശുവണ്ടി ഫാക്ടറി തൊഴിലാളി ലതയുടെയും ഏക മകളാണ് ജിന്‍സി. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. മന്ത്രി ജെ.ചിഞ്ചുറാണി ഉള്‍പ്പെടെയുളളവര്‍ ജിന്‍സിയുടെ വീട്ടിലെത്തി വിവരങ്ങള്‍ തേടി. അതേസമയം, നേരത്തേ കൊലപാതകശ്രമത്തിന് പരാതി ലഭിച്ചപ്പോള്‍ ഒത്തുതീര്‍പ്പാക്കിയത് ജിന്‍സിയുടെ ആവശ്യപ്രകാരം ആയിരുന്നുവെന്നും ഇനി ഉപദ്രവിക്കാതിരുന്നാല്‍ മതി, കേസ് വേണ്ടെന്ന് ജിന്‍സി പറഞ്ഞതുകൊണ്ട് ഒഴിവാക്കിവിട്ടെന്നുമാണ് പൊലീസിന്റെ വിശദീകരണം. ദീപുവിനെ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....