തലശേരി: തലശേരിയില്‍ ട്രെയിനില്‍ യാത്രക്കാരനെതിരെ പോലീസ് അതിക്രമം. ടിക്കറ്റില്ലാതെ സ്ളീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്തുവെന്നാരോപിച്ചു പരിശോധനയ്ക്കിടെയാണ് റെയില്‍വേ പോലീസ് യാത്രക്കാരനായ യുവാവിനെതിരെ ക്രൂരമായ മര്‍ദ്ദനമഴിച്ചുവിട്ടത്. കംപാര്‍ട്ടുമെന്റില്‍ പരിശോധനയ്ക്കു കയറിയ എഎസ്‌ഐ യാത്രക്കാരന്റെ കരണത്തടിച്ച് നിലത്തിട്ട് ബൂട്ടണിഞ്ഞ കാലുകൊണ്ടു ചവുട്ടുകയും വടകര റെയില്‍വേ സ്റ്റേഷനില്‍ വലിച്ചിഴച്ചു പുറത്തേക്കെറിയുകയുമായിരുന്നു. ഞായറാഴ്ച്ച രാത്രി മാവേലി എക്സ്പ്രസിലാണ് സംഭവം നടന്നത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചുമതലയുണ്ടായിരുന്ന എഎസ്‌ഐ കെവി പ്രമോദാണ് യാത്രക്കാരനെതിരെ അതിക്രമം കാണിച്ചത്. ഈ ഉദ്യോഗസ്ഥന്റെ കൂടെ സിപിഒ രാഗേഷെന്ന പോലീസുകാരനുണ്ടായിരുന്നുവെങ്കിലും ഇയാള്‍ യാത്രക്കാരനെ മര്‍ദ്ദിക്കുന്നതിന് കൂട്ടു നില്‍ക്കുകയായിരുന്നു. യാത്രക്കാരനെ മര്‍ദ്ദിച്ചതിനു ശേഷമാണ് രാത്രിയില്‍ മറ്റൊരു റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചത്. ബഹളം കേട്ടത്തെിയ ഈ കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്തിരുന്ന മറ്റു യാത്രക്കാര്‍ മര്‍ദ്ദിക്കരുതെന്നു ആവശ്യപ്പെട്ടുവെങ്കിലും ഇതുകേള്‍ക്കാതെ എഎസ്‌ഐ മര്‍ദ്ദനമഴിച്ചുവിടുകയായിരുന്നു. ഇതേ തുടര്‍ന്ന് യാത്രക്കാരിലൊരാള്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഇതു ദൃശ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. യാത്രക്കാരനെ മര്‍ദ്ദിച്ചതിനു ശേഷം ടിടി സ്ഥലത്തെത്തുകയും ഇയാളെ രാത്രിയില്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി വിടാന്‍ കൂട്ടുനില്‍ക്കുകയായിരുന്നു. ഓര്‍ഡിനറി കംപാര്‍ട്ട് മെന്റില്‍ ടിക്കറ്റെടുത്ത യാത്രക്കാരന്‍ സ്ളീപ്പറില്‍ കയറിയതിനാണ് പോലീസ് മര്‍ദ്ദനമഴിച്ചുവിട്ടത്. ട്രെയിനില്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് യാത്രക്കാരനെതിരെ നടപടി സ്വീകരിച്ചതെന്നാണ് മര്‍ദ്ദനം നടത്തിയ എ. എസ്. ഐയുടെ വിശദീകരണം. എന്നാല്‍ ഇയാള്‍ യാത്രക്കാരനെ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. സാധാരണയായി ടിക്കറ്റില്ലാതെ യാത്രക്കാര്‍ക്ക് പിഴ ചുമത്തുകയോ അവരെ ട്രെയിനില്‍ നിന്നും ഇറക്കി വിടുകയോ ചെയ്യുന്നത് ടിടിയുടെ ചുമതലയാണ്. ടിക്കറ്റില്ലാതെ ഒരാള്‍ യാത്ര ചെയ്താല്‍ ട്രെയിന്‍ പുറപ്പെടുന്ന സ്ഥലത്തു നിന്നുമുള്ള ടിക്കറ്റ് നിരക്കോ 250രൂപ പിഴയീടാക്കുകയോ കേസെടുക്കുകയോയാണ് ചെയ്യാറുള്ളത്. ഇതു മറികടന്നുകൊണ്ടാണ് പോലീസ് ഉദ്യോഗസ്ഥന്റെ അതിക്രമം നടന്നത്. ഇന്നലെ രാത്രി കാസര്‍കോടു നിന്നും തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്സ് പ്രസ് തലശേരിയിലെത്തിയപ്പോഴാണ് പോലീസ് അതിക്രമം നടന്നത്. മര്‍ദ്ദിച്ച യാത്രക്കാരന്റെ പേരോ മറ്റുവിവരങ്ങളോ ടിക്കറ്റോ ചോദിക്കാതെയാണ് പോസ് അതിക്രമം നടത്തിയതെന്നാണ് മറ്റു യാത്രക്കാര്‍ പറയുന്നത്. എന്നാല്‍ ഈക്കാര്യം പിന്നീട് മര്‍ദ്ദനം അഴിച്ചുവിട്ട പോലീസ് എഎസ്‌ഐയും നിഷേധിച്ചിട്ടില്ല. യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് തങ്ങള്‍ പരിശോധന നടത്തിയതെന്നും ടിക്കറ്റെടുക്കാതെ മറ്റു കംപാര്‍ട്ടുമെന്റുകളില്‍ കയറുന്നത് അക്രമവും പിടിച്ചു പറിയും നടത്തുന്നത് പതിവാണെന്നുമാണ് ഇദ്ദേഹത്തിന്റെ വിശദീകരണം.സംഭവം വിവാദമായതിനെ തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....