കൊല്ലം : വിവരാവകാശ കമ്മിഷന് തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് എഴുകോണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.എസ്.ശിവപ്രകാശിന് 25,000 രൂപ പിഴ വിധിച്ചു. 30 ദിവസത്തിനുള്ളില്‍ പിഴയൊടുക്കി കമ്മിഷന്‍ സെക്രട്ടറിയെ അറിയിക്കണം. അല്ലാത്തപക്ഷം ഇന്‍സ്‌പെക്ടറുടെ ശമ്പളത്തില്‍നിന്ന് തുക പിടിച്ച് അടയ്ക്കുന്ന കാര്യം ഓഫീസ് മേധാവി ഉറപ്പുവരുത്തണം. അതുമല്ലെങ്കില്‍ സ്ഥാവരജംഗമവസ്തുക്കള്‍ ജപ്തിചെയ്ത് സംഖ്യ ഈടാക്കണമെന്നും വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ പറയുന്നു. ഇളമ്പല്‍ ആരംപുന്ന നിലാവില്‍ മുരളീധരന്‍ പിള്ളയുടെ പരാതിയിലാണ് ഉത്തരവ്. 2014-ല്‍ ശിവപ്രകാശ് പുനലൂര്‍ എസ്.ഐ. ആയിരിക്കെ വിവരാവകാശനിയമപ്രകാരം മുരളീധരന്‍ പിള്ള നല്‍കിയ അപേക്ഷയ്ക്ക് പൂര്‍ണവിവരം നല്‍കിയില്ല. പരാതി നല്‍കിയതിനെത്തുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശിവപ്രകാശിനോട് കമ്മിഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തെറ്റായ വിവരങ്ങളാണ് സമര്‍പ്പിച്ചത്. പരാതിക്കാരനെതിരേ വിവിധ കേസുകളുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇത് കമ്മിഷനുമുന്നില്‍ തെളിയിക്കാന്‍ പോലീസ് ഉദ്യോഗസ്ഥന് കഴിഞ്ഞില്ല. പിഴചുമത്താതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും അതുണ്ടാകാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ ഉത്തരവ്. കമ്മിഷനെയും വിവരാവകാശനിയമത്തെയും അവഹേളിക്കുന്ന സമീപനമാണ് നിയമപാലകനില്‍നിന്ന് ഉണ്ടായതെന്നും അതിനാലാണ് പരമാവധി ശിക്ഷ നല്‍കുന്നതെന്നും കമ്മിഷന്‍ വിലയിരുത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....