കെ സുധാകരന്റെ കല്ല് പിഴുതെറിയല്‍ പ്രഖ്യാപനം നിരുത്തരവാദപരമായ ജല്‍പനയെന്ന് സിപിഐഎം മുഖപത്രം. ഇളകാന്‍ പോകുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സര്‍വേക്കല്ലുകളെന്ന് പരിഹാസം. കെ സുധാകരന്റേത് വികസനകാംക്ഷികളോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് ദേശാഭിമാനി മുഖപ്രസംഗം. ജനവികാരത്തെ പിഴുതെറിയാനാകില്ല എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണ് വിമര്‍ശനം. ധിക്കാരപരമായ പ്രസ്താവനകള്‍ക്ക് പിന്നില്‍ തെരെഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതമെന്ന് വിമര്‍ശനം. വികസന വിരുദ്ധരെന്ന് മുദ്രകുത്തപ്പെടുമെന്ന ഭയത്തിലാണ് ലീഗ് ഉള്‍പ്പെടയുള്ള ഘടകകക്ഷികളെന്നും വിലയിരുത്തല്‍. അതേസമയം സര്‍വേ കല്ല് പിഴുതെറിയണമെന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനം യുഡിഎഫ് കക്ഷി നേതാക്കളുടെ അടിയന്തിര യോഗവും ഏറ്റെടുത്തതോടെ പ്രതിപക്ഷം ഇറങ്ങുന്നത് വമ്പന്‍ പ്രക്ഷോഭത്തിനാണ്. എന്നാല്‍ എതിര്‍പ്പിന് മുന്നില്‍ മുട്ടുമടക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. സില്‍വര്‍ ലൈനില്‍ രണ്ടും കല്‍പ്പിച്ചാണ് സര്‍ക്കാരും പ്രതിപക്ഷവും. ഒരേസമയം വര്‍ഗീയ കാര്‍ഡും വികസന കാര്‍ഡും വീശിയാണ് സില്‍വര്‍ ലൈന്‍ അമരക്കാരന്‍ പിണറായി വിമര്‍ശനങ്ങളെ തള്ളുന്നത്. അതിവേഗപ്പാതക്കെതിരെ അണിനിരക്കുന്നത് വലതുപക്ഷ വര്‍ഗീയ ശക്തികളെന്നാണ് പിണറായിയുടെ ആരോപണം. കാലത്തിനൊപ്പം സര്‍ക്കാര്‍ കേരളത്തെ മുന്നോട്ട് നയിക്കുമ്പോള്‍ പിന്നോട്ടടിപ്പിക്കാനാണ് പ്രതിഷേധക്കാരുടെ ലക്ഷ്യമെന്നാണ് കുറ്റപ്പെടുത്തല്‍. പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ മുതിര്‍ന്ന നേതാക്കളെ തന്നെ സംസ്ഥാന വ്യാപകമായി അണിനിരത്തിയുള്ള പ്രക്ഷോഭത്തിനാണ് യുഡിഎഫ് ലക്ഷ്യം. പദ്ധതി തടയാന്‍ ഏതറ്റം വരെയും പോകാന്‍ തന്നെയാണ് തീരുമാനവും. മുഖ്യമന്ത്രി വിളിക്കുന്ന പൗരപ്രമുഖരുടെ ചര്‍ച്ചയ്ക്ക് ബദലായി തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും പദ്ധതിക്കെതിരെ വിവിധ മേഖലയിലുള്ളവരെ ചേര്‍ത്ത് യുഡിഎഫ് പ്രത്യേക ചര്‍ച്ച നടത്തും. കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ എന്നിവടങ്ങളില്‍ സ്ഥിരം സമരവേദി തുറക്കും. പദ്ധതിയുടെ ഗുണത്തെക്കുറിച്ചുള്ള സിപിഐഎം ലഘുലേഖക്ക് പകരം ദോഷങ്ങളെ കുറിച്ചുള്ള ലഘുലേഖ വിതരണം ചെയ്യും. അതിവേഗം നിയമസഭ വിളിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. യുഡിഎഫിന് പിന്നാലെ പദ്ധതിക്കെതിരെ വലിയ സമരം നടത്തുമെന്ന് ബിജെപിയും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....