സംസ്ഥാനത്ത് പൊലീസ് ക്രൂരതകള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുമ്പോഴും തങ്ങള്‍ നന്നാവാനുദ്ദേശിക്കുന്നില്ലെന്ന് സൂചിപ്പിക്കുന്ന പോസ്റ്റുമായി കേരള പൊലീസ്. പൊലീസ് മര്‍ദ്ദനങ്ങളെ മഹത്വവല്‍ക്കരിക്കുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ ചിത്രമാണ് കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. 'ആദ്യ മീം സൈലന്റ്. രണ്ടാമത്തേത് : ഞങ്ങള്‍ ഞങ്ങളുടെ കര്‍ത്തവ്യം പൂര്‍ണ ഉത്തരവാദിത്വത്തോടെ ചെയ്തിരിക്കും. NB : ബാക്കി ചിത്രത്തിന്റെ തുടര്‍ രംഗങ്ങളും ഭാവനയും കൊണ്ട് ആലോചിച്ചു സമ്പന്നമാക്കണ്ട,' എന്ന ക്യാപ്ഷനും ചിത്രത്തിനൊപ്പം നല്‍കിയിട്ടുണ്ട്. ആക്ഷന്‍ ഹീറോ സിനിമയില്‍ പൊലീസ് മര്‍ദ്ദനത്തിനെതിരെ സംസാരിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയോട് അപമര്യാദയയായി ഞങ്ങള്‍ മര്‍ദ്ദനം തുടരുമെന്ന് നായകന്‍ നിവിന്‍ പോളി പറയുന്ന രംഗത്തിന്റെ ചിത്രമാണിത്. കേരള പൊലീസിനെതിരെ നിലവില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെയുള്ള മറപടിയാണോയെന്നാണ് പലരും ചോദിക്കുന്നത്. ഇത്രയൊക്കെ ഗുണ്ടായിസം കാണിച്ചിട്ടും ഇങ്ങനെ പൊതുസമൂഹത്തെ വെല്ലുവിളിക്കാന്‍ ആരാണ് കേരള പൊലീസിന് ധൈര്യം കൊടുത്തതെന്ന തരത്തിലുള്ള കമന്റുകളും ഉയരുന്നുണ്ട്. ഉളുപ്പില്ലാതെ ന്യായീകരിക്കുന്നു എന്നാണ് ഒരാളുടെ കമന്റ്. ഈ സ്വഭാവം തുടരാനാണ് തീരുമാനമെങ്കില്‍ ജനങ്ങളുടെ ക്ഷമ നശിക്കുമെന്നും ചിലര്‍ കമന്റ് ചെയ്തു. സംസ്ഥാനത്ത് വ്യാപകമായി പൊലീസുകാരുടെ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനരോഷം ശക്തമാണ്. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ നിരവധി പേര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....