അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ ഏറെനാള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അനുപമയ്ക്ക് തന്റെ കുഞ്ഞിനെ തിരികെ ലഭിച്ചത്. ഇതിനുപിന്നാലെ പരാതിക്കാരായ അനുപമയും അജിത്തും കഴിഞ്ഞ ആഴ്ച നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കുഞ്ഞ് എയ്ഡനൊപ്പം പുതിയ ജീവതം ആരംഭിച്ചതിന്റെ സന്തോഷത്തിലാണിപ്പോള്‍ അനുപമയും അജിത്തും. കുഞ്ഞിനൊപ്പമുള്ള ഇരുവരുടെയും പുതിയ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്. കടല്‍ത്തീരത്ത് നിന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണിവ. അച്ഛന്റെയും അമ്മയുടെയും കൈയില്‍ തൂങ്ങി കടല്‍ത്തീരത്തുകൂടി മുണ്ടും ഷര്‍ട്ടും ധരിച്ച് നടന്നുനീങ്ങുന്ന എയ്ഡന്‍ തന്നെയാണ് ഫോട്ടോയിലെ താരം. കുഞ്ഞിനെ തിരികെ കിട്ടിയ ശേഷമുള്ള ഇരുവരുടെയും സന്തോഷമാണ് ഫോട്ടോകളില്‍ നിറയുന്നത്. കുഞ്ഞിന് വേണ്ടിയുള്ള അനുപമയുടെ പോരാട്ടം കേരളത്തില്‍ ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. സിപിഎമ്മിനെയും സര്‍ക്കാരിനെയും ശിശുക്ഷേമ സമിതിയെയും പിടിച്ചുലച്ച വിവാദമായിരുന്നു ഇവരുടെ കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയ വിഷയം. നിയമപോരാട്ടത്തിനൊടുവില്‍ ഒന്നരമാസങ്ങള്‍ക്ക് മുമ്പാണ് അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിച്ചിരുന്നത്. അനുപമയുടെ മാതാപിതാക്കള്‍ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ച കുഞ്ഞിനെ പിന്നീട് ആന്ധ്രാ ദമ്പതികള്‍ക്ക് ദത്ത് നല്‍കുകയായിരുന്നു. സംഭവം വിവാദമായതോടെ താത്കാലിക ദത്ത് നിര്‍ത്തലാക്കിയാണ് ആന്ധ്രാ ദമ്പതികളില്‍ നിന്ന് കുഞ്ഞിനെ കോടതിവഴി അനുപമയ്ക്ക് കൈമാറിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....