മൂന്നാറില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. ശാന്തന്‍പാറ പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്യാം കുമാറിനെയാണ് ( അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. ആത്മഹത്യ ചെയ്ത ഷീബ ഏയ്ഞ്ചല്‍ റാണിയെ ((27)) വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നാണ് ശ്യാം കുമാറിനെതിരെയുള്ള പരാതി. ദേവികുളം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ കൌണ്‍സിലിംങ്ങ് നടത്തി വരികയായിരുന്നു ഷീബ ഏയ്ഞ്ചല്‍. ന്യൂഇയറിന് തലേ ദിവസം (ഡിസംബര്‍ 31 ന്) ഉച്ചയോടെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടി മരിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ മുമ്പ് മുതല്‍ കടുത്ത മാനസീക അസ്വസ്ഥതയിലായിരുന്നെന്ന് വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. മരിക്കുന്ന ദിവസം ഉച്ചവരെ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണകാരണം പ്രേമ നൈരാശ്യമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ശാന്തന്‍പ്പാറ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ ശ്യാം കുമാറിലേക്ക് അന്വേഷണം എത്തിചേര്‍ന്നത്. മൂന്നാര്‍ സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴാണ് ശ്യാം കുമാര്‍, കുട്ടികള്‍ക്ക് കൌണ്‍സിലിങ്ങ് ചെയ്തിരുന്ന ഷീബയെ പരിചയപ്പെടുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദം പിന്നീട് വിവാഹം വരെ എത്തിയെങ്കിലും ഇതിനിടെ ശ്യാം ശാന്തന്‍പാറ സ്റ്റേഷനിലേക്ക് സ്ഥലം മാറിപ്പോയി. തുടര്‍ന്ന് ഇരുവരും ഫോണിലൂടെ നിരന്തരം ബന്ധിപ്പെട്ടിരുന്നതായാണ് വിവരം. മരണത്തിന് തലേ ദിവസവും ഇരുവരും കണ്ടുമുട്ടിയിരുന്നതായും പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണ വിധേയമായി ശ്യാം കുമാറിനെ സസ്‌പെന്റ് ചെയ്തത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....